പുരോഹിതരുടെ കാമകേളി; കേള്‍വിയില്ലാത്ത കുട്ടികളെ, പിന്നിലൂടെയും!! എല്ലാത്തിനും കൂട്ട് കന്യാസ്ത്രീ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ബ്യൂണസ് ഐറിസ്: പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത് വിനോദമാക്കിയിരുന്ന കത്തോലിക്കാ പുരോഹിതരുടെ കഥകള്‍ പുറത്ത്. ഇവര്‍ക്ക് സഹായത്തിനുണ്ടായിരുന്നത് കന്യാസ്ത്രീ. കേള്‍വിശേഷി ഇല്ലാത്ത പെണ്‍കുട്ടികളെയാണ് പുരോഹിതര്‍ പീഡിപ്പിച്ചത്.

അര്‍ജന്റീനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അഞ്ച് പുരോഹിതര്‍ക്ക് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ സഹായം ചെയ്തിരുന്ന ജപ്പാനില്‍ നിന്നുള്ള കന്യാസ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കൊസാക്കാ കുമിക്കോ എന്ന 42 കാരിയാണ് പെണ്‍കുട്ടികളെ തന്റെ മുന്നില്‍ വച്ച് പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിരുന്നത്.

പ്രകൃതി വിരുദ്ധ പീഡനം

പ്രകൃതി വിരുദ്ധമായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അഞ്ച് കത്തോലിക്കാ പുരോഹിതര്‍ക്കും ഇതിനെല്ലാം കൂട്ട് കന്യാസ്ത്രീ ആയിരുന്നു.

 പീഡനം നടന്നത് ഇവിടെ

അര്‍ജന്റീനയിലെ ലുജാന്‍ ദി കുയോ എന്ന നഗരത്തിലെ സ്‌കൂളിലാണ് ക്രൂരത അരങ്ങേറിയത്. കുളുമുറികളില്‍ വച്ചും പൂന്തോട്ടത്തില്‍ വച്ചും ഡോര്‍മിറ്ററികളില്‍ വച്ചും പീഡനം നടന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

 തുണി വച്ചു നടക്കുന്ന പെണ്‍കുട്ടികള്‍

പുരോഹിതരുടെ പീഡനം കാരണം താന്‍ പതിവായി യോനീ ഭാഗത്ത് തുണി വച്ചിരുന്നുവെന്ന് പൂര്‍വ വിദ്യാര്‍ഥി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പീഡനം മൂലം രക്തം വരുന്നത് പതിവായിരുന്നു. ഇത് മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് തുണി വച്ചിരുന്നതത്രെ.

പ്രതിയെ ജയിലിലടച്ചു

എന്നാല്‍ താന്‍ നിരപരാധിയാണെന്ന് കന്യാസ്ത്രീ കുമിക്കോ കോടതിയില്‍ പറഞ്ഞു. ഇവരെ വനിതാ ജയിലിലടച്ചിരിക്കുകയാണിപ്പോള്‍. അര്‍ജന്റൈന്‍ പൗരത്വമുള്ള കന്യാസ്ത്രീ ആണിത്. വിദ്യാര്‍ഥികളെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്

മെന്‍ഡോസ പ്രവിശ്യയിലെ അന്റോണിയോ പ്രവോളോ ഇന്‍സ്റ്റിറ്റൂട്ടിലാണ് വിവാദമായ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം കന്യാസ്ത്രീയെ കോടതിയില്‍ വിചാരണ ചെയ്തു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

24 പെണ്‍കുട്ടികളുടെ പരാതി

അഞ്ച് പുരോഹിതന്‍മാര്‍ക്കെതിരേ 24 പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. രണ്ട് കാത്തലിക് പുരോഹിതരാണ് തങ്ങളെ തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ബാക്കി മൂന്ന് പേര്‍ ഇടക്കിടക്കും. കന്യാമറിയത്തിന്റെ പ്രതിമയ്ക്ക് തൊട്ടടുത്ത് വച്ചായിരുന്നു പീഡനമെന്നും അവര്‍ ആരോപിക്കുന്നു.

പുരോഹിതരെ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ച് പുരോഹിതരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മുറികളില്‍ നിന്നു കുട്ടികളുടെ അശ്ലീലത അടങ്ങിയ പുസ്തകങ്ങള്‍ പോലീസ് കണ്ടെടുത്തു. കൂടെ 34000 ഡോളറും. ഇതൊരു കളിയാണെന്നാണ് കന്യാസ്ത്രീ പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

 കളിക്കാന്‍ പോവാം

കളിക്കാന്‍ പോവാം എന്ന് കന്യാസ്ത്രീ പറഞ്ഞാല്‍ അതിനര്‍ഥം പുരോഹിതര്‍ക്ക് മുന്നില്‍ വസ്ത്രമില്ലാതെ ഹാജരാകുക എന്നതായിരുന്നു. കുളിമുറികളിലേക്കായിരുന്നു ഈ സമയം പെണ്‍കുട്ടികളെ കൊണ്ടു പോയിരുന്നത്. മുമ്പ് പീഡനത്തിന് ഇരയായ സ്ത്രീയാണ് ഇപ്പോള്‍ ഇക്കാര്യം പോലീസിനോട് വിശദീകരിച്ചത്.

 50 വര്‍ഷം വരെ തടവ് കിട്ടും

അറസ്റ്റിന് ശേഷം പുരോഹിതരെ പുറംലോകം കാണിച്ചിട്ടില്ല. ഇവര്‍ മെന്‍ഡോസയിലെ ജയിലിലാണ്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

നൂറോളം പേര്‍ പീഡനത്തിന് ഇരകളായി

സംഭവം നടന്ന സ്‌കൂളില്‍ നൂറോളം കുട്ടികള്‍ പീഡനത്തിന് ഇരകളായിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തുപറയാന്‍ മിക്കയാളുകളും തയ്യാറായിട്ടില്ല. പരാതിയുമായി 24 പേര്‍ മാത്രമേ രംഗത്ത് വന്നിട്ടുള്ളൂ.

പോപ്പിന്റെ നാട്ടില്‍

നിലവിലെ പോപ്പ് ഫ്രാന്‍സിസിന്റെ നാടാണ് അര്‍ജന്റീന. ഇവിടെ ഇത്തരം ക്രൂരത നടന്ന കത്തോലിക്കാ സമൂഹത്തിന് മാനക്കേടാണ്. അഞ്ച് പുരോഹിതരെ കൂടാതെ മൂന്ന് സ്‌കൂള്‍ ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും പുരോഹിതര്‍ക്ക് കൂട്ടുനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

English summary
A Roman Catholic nun from Japan has been arrested and charged on suspicion of helping priests sexually abuse children at a school for youths with hearing disabilities in Argentina.
Please Wait while comments are loading...