കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചയ്ക്കു തയ്യാറെന്ന് പാക്കിസ്ഥാന്‍; ക്രിക്കറ്റ് പോലും കളിക്കില്ലെന്ന് ഇന്ത്യ

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഉറി ആക്രമണത്തിനുശേഷം അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് കശ്മീര്‍ വിഷയം ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും നിരുപാധികം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയാറാണെന്ന് അറിയിച്ചത്.

പാക്കിസ്ഥാന്‍ ഇന്ത്യയുമായി സമാധാനപരമായ ചര്‍ച്ച ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇരുരാജ്യങ്ങളും തമ്മില്‍ എന്തു ചര്‍ച്ച നടത്തിയാലും വിജയിക്കില്ലെന്ന നവാസ് ഷെരീഫിന്റെ പരാമര്‍ശം അസീസ് ആവര്‍ത്തിച്ചു. യുഎന്നില്‍ കാശ്മീര്‍ അവതരിപ്പിച്ചതോടെ കാശ്മീര്‍ തര്‍ക്കവിഷയമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

 sartaj-aziz

എന്നാല്‍, പാക്കിസ്ഥാനുമായി കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാന്‍ ഇടപെടേണ്ടെന്ന് ഇന്ത്യ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. അതിനിടെ, ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഒഴിവാക്കുകയാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. പാകിസ്ഥാനെ തുറന്ന് കാണിക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് ചോദ്യം ഉയരുന്ന പ്രശ്‌നമില്ലെന്നും ലോക്‌സഭ എം.പി കൂടിയായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

English summary
Sartaj Aziz says Pakistan ready for unconditional talks on all issues including Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X