കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി റഷ്യയില്‍: പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച, എസ്ഇഒ അംഗത്വത്തിന് സഹായിച്ചത് റഷ്യയെന്ന്!!

Google Oneindia Malayalam News

സോചി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും ഏറെക്കാലമായി സൗഹൃദരാഷ്ട്രങ്ങളാണ്. അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ക്ഷണിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാളിമി‍ഡിര്‍ പുടിന് മോദി നന്ദി അറിയിക്കുകയും ചെയ്തുു. കരിങ്കടലിന്റെ തീരദേശനഗരമായ സോച്ചിയിലായിരുന്നു മോദി- പുടിന്‍ കൂടിക്കാഴ്ച നടന്നത്.

modiputin-


ഇന്ത്യയ്ക്ക് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സ്ഥീരാംഗത്വം അംഗത്വം ലഭിക്കുന്നതിന് സഹായിച്ചത് റഷ്യയാണെന്ന് മോദി സ്മരിച്ചു. ബ്രിക്സുമായും രാജ്യാന്തര തെക്ക് വടക്ക് ഇടനാഴിയുമായും ഇന്ത്യ റഷ്യയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യ- റഷ്യ നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരിക്കും പുടിനുമായുള്ള കൂടിക്കാഴ്ചയെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ‍ട്വീറ്റ് ചെയ്തിരുന്നു.

എന്റെ രാഷ്ട്രീയ ഭാവിയിൽ റഷ്യയ്ക്കും പുടിനും സുപ്രധാന സ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയ മോദി താന്‍ ഗുജറാത്ത് മുഖ്യമ ന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി പുടിനെ കാണുന്നത്. എന്റെ രാജ്യാന്തര ബന്ധങ്ങള്‍ തുടങ്ങുന്നത് നിങ്ങളില്‍ നിന്നാണ്. മോദി പറയുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ നിങ്ങളെ കാണാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും മോദി പറയുന്നു.

English summary
Prime Minister Narendra Modi on Monday met President Vladimir Putin in Russia's Black Sea coastal city Sochi for an informal summit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X