അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം മോദി സന്ദര്‍ശിച്ചു, മഹത്തായ സന്ദർശനമെന്ന് മോദിയുടെ ട്വീറ്റ്

  • Posted By:
Subscribe to Oneindia Malayalam

മനില: ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പൈൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോസ് ബാനോസിലെ അന്തരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സന്ദർശിച്ചു. മഹത്തായ അനുഭവമെന്നാണ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ സന്ദർശനത്തെ മോദി വിശേഷിപ്പിച്ചത്. നെല്ലുല്പാദന കേന്ദ്രത്തിലെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നെല്ല് പാടം സന്ദർശിക്കുന്ന ചിത്രങ്ങളും പാടത്ത് കിളയ്ക്കുന്ന ചിത്രങ്ങളും മോദി  പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഐആർആർ ഐയിലെ ഇന്ത്യൻ ശാസ്ത്രജ്ഞൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ആസിയാൻ ഉച്ചകോടിക്കിടെ ട്രംപ് -മോദി കൂടിക്കാഴ്ച; ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടും

modi

''അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രമായ ഐആർആർ ഐ സന്ദർശനം ഒരു മഹത്തായ അനുഭവമായിരുന്നു. നെല്ല് കൃഷിയിലൂടെ രാജ്യത്തന്റെ പട്ടിണിയും ദാരിദ്രവും തുടച്ചു നീക്കുകയെന്ന് എന്ന ലക്ഷ്യത്തോടുള്ള ഐആർആർഐയുടെ പ്രവർത്തനങ്ങൾ കണ്ടു. ഇവരുടെ പ്രവർത്തനങ്ങൾ നിരവധി കർഷകർക്കും ഉപഭോക്താക്കൾക്കും ഏഷ്യൻ- ആഫ്രിക്കൻ ജനങ്ങൾക്കും വളരെയധികം പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.''

ഭാരതത്തിന്റെ പൈതൃകം വാനോളമുയർത്തി, ആസിയാന്‍ ഉദ്ഘാടന വേദിയില്‍ രാമായണം

ആസിയാൻ -പൂർവേഷ്യൻ സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഫിലിപ്പൈൻസിലെത്തിയത്. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ്പിനെ കൂടാതെ ഫിലിപ്പൈൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂടേർട്ടുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

English summary
Prime Minister Narendra Modi on Monday visited the global rice research centre in the Philippines. A large number of Indian scientists are working in the International Rice Research Institute (IRRI) in Los Banos, an urban locality situated at a distance of around 65 kms from Manila.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്