കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കുഞ്ഞിനായി കുഴിമാടമൊരുക്കുകയായിരുന്നു ഞാന്‍, മേഗന്‍ പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തി ഹാരി

Google Oneindia Malayalam News

ലണ്ടന്‍: ജീവിതത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ സന്ദര്‍ഭത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഹാരി രാജകുമാരന്‍. ഭാര്യ മേഗന് മര്‍ക്കലിനുണ്ടായ ഗര്‍ഭച്ഛിദ്രത്തെ കുറിച്ചാണ് ഹാരി വെളിപ്പെടുത്തല്‍. അത് തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നുവെന്ന് ഹാരി പറയുന്നു. 2020 ജൂലായിലാണ് ഈ സംഭവം നടന്നത്. ഹാരി തന്റെ പുതിയ പുസ്തകമായ സ്‌പെയറിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.

മേഗനെയും തന്നെയും ഒരുപാട് ബാധിച്ച വിഷയമാണതെന്നും ഹാരി പറയുന്നു. സംഭവത്തിന് കുറ്റക്കാരായി മാധ്യമങ്ങളെയാണ് ഇവിടെ ഹാരി ചൂണ്ടിക്കാണിക്കുന്നത്. ആ സമയത്തെ പ്രശ്‌നങ്ങളും സമ്മര്‍ദങ്ങളും മേഗനെ ബാധിച്ചിരുന്നുവെന്നും ഹാരി പറഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്....

1

ആദ്യ മകന്‍ ആര്‍ച്ചിയുടെ ജനനത്തിന് ശേഷം ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചാണ് ഹാരി തുറന്ന് സംസാരിച്ചത്. രണ്ടാമതൊരു കുട്ടിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ ആ കുട്ടിയെ ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങള്‍ ഒരുമിച്ചാണ് ആ കുഞ്ഞിനെ അടക്കം ചെയ്തതെന്ന് വളരെ വൈകാരികമായിട്ട് ഹാരി പറഞ്ഞു. പുസ്തകത്തിന്റെ 82ാം അധ്യായത്തിലാണ് ഇക്കാര്യം ഹാരി പറയുന്നത്. ആ ദിവസങ്ങള്‍ തന്നെ സംബന്ധിച്ച് വല്ലാത്ത ദിവസങ്ങളായിരുന്നുവെന്നും, ഒരുവിധത്തിലാണ് കടന്നുപോയതെന്നും ഹാരി രാജകുമാരന്‍ വ്യക്തമാക്കി.

2

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

മേഗന് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതിന്റെ ആദ്യ സൂചനകള്‍, ഞങ്ങള്‍ മോണ്ടിസിറ്റോയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ കണ്ടുതുടങ്ങിയിരുന്നു. ഒരുപക്ഷേ അത് പുതിയ വീട്ടിലെ ആദ്യത്തെ സുപ്രഭാതമായിരുന്നു. പക്ഷേ ഞങ്ങളെ വിഷമത്തിലാക്കുന്ന കാര്യമായിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്ന് ഹാരി പറയുന്നു. അന്ന് പതിവില്ലാത്ത രീതിയില്‍ വയറിന് കടുത്ത വേദനയുണ്ടെന്ന് മേഗന്‍ പരാതിപ്പെട്ടിരുന്നു. രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു വൈകാതെ നിലത്തേക്ക് ബോധം കെട്ട് വീഴുകയായിരുന്നു മേഗനെന്നും ഹാരി പറഞ്ഞു.

3

ഉടനെ തന്നെ മേഗനെയും കൊണ്ട് ഞാന്‍ ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ പിന്നാലെ തന്നെ എത്തി. അവര്‍ പറഞ്ഞ ഒരു വാക്കു പോലും ഞാന്‍ കേട്ടിരുന്നില്ല. അവരുടെ മുഖത്തേക്ക് മാത്രമാണ് ഞാന്‍ നോക്കിയത്. അവരുടെ ശരീര ഭാഷയില്‍ നിന്ന് കാര്യങ്ങള്‍ എനിക്ക് വ്യക്തമായിരുന്നു. ശരിക്കും പറഞ്ഞാല്‍ അത് ആദ്യമേ എനിക്കറിയാമായിരുന്നു. മേഗനും എന്നെ പോലെ അത് മനസ്സിലാക്കിയിരുന്നു. പക്ഷേ പിന്നീട് ഞങ്ങള്‍ രണ്ടുപേരും കരയുകയായിരുന്നു. തീവ്രമായ വിഷമം ആ നിമിഷം തോന്നിയിരുന്നു. ഞങ്ങള്‍ക്ക് പിറക്കാതെ പോയ ആ കുഞ്ഞിനെയും കൊണ്ട് പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട് ഞങ്ങള്‍ പോവുകയായിരുന്നുവെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.

4

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

ആ മൃതദേഹവും കൊണ്ട് ഞങ്ങള്‍ രഹസ്യമായ സ്ഥലത്തേക്കാണ് പോയത്. ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന സ്ഥലമാണിത്. അവിടെ വെച്ചാണ് കുഞ്ഞിനെ അടക്കം ചെയ്തത്. മറ്റാര്‍ക്കും അത് അറിയില്ലെന്നും ഹാരി പറഞ്ഞു.ഒരു ആല്‍മരത്തിന്റെ ചുവട്ടിലായിരുന്നു അടക്കം. ഞാനാണ് കൈകള്‍ കൊണ്ട് മണ്ണ് മാന്തി കുഴിയുണ്ടാക്കിയത്. ചെറിയൊരു പാക്കേജില്‍ കുഞ്ഞിന്റെ മൃതദേഹമുണ്ടായിരുന്നു. അത് ഞങ്ങള്‍ ആ കുഴിയിലേക്ക് വെച്ച് അടക്കം ചെയ്തു. ഈ സമയത്തെല്ലാം മേഗന്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നുവെന്നും ഹാരി വെളിപ്പെടുത്തി.

5

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

നേരത്തെ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ഉപന്ന്യാസത്തിലാണ് മേഗന്‍ ഇക്കാര്യം തുറന്നെഴുതിയത്. ആദിവസം തനിക്ക് സാധാരണ പോലെയായിരുന്നു. മകന്റെ ഡയപ്പര്‍ മാറ്റി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കടുത്ത വേദന എനിക്ക് അനുഭവപ്പെട്ടു. ആദ്യ കുഞ്ഞിനെ ജന്മം നല്‍കിയത് കൊണ്ട് തന്നെ എന്താണ് വരാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമാകുമെന്ന് മനസ്സിലായി. അതുപോലെ തന്നെ സംഭവിച്ചുവെന്നും മേഗന്‍ വെളിപ്പെടുത്തി. അതേസമയം ഈ വെളിപ്പെടുത്തലുകളെല്ലാം നേരത്തെ വൈറലായി മാറിയിരുന്നു.

English summary
prince harry reveals meghan's miscarriage and how he dig a grave for unborn child goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X