ബഹറിന്‍ രാജകുമാരനുമായി രാഹുലിന്റെ കൂടിക്കാഴ്ച: ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയായി, ബന്ധം മെച്ചപ്പെടും

  • Written By:
Subscribe to Oneindia Malayalam

മനാമ: ബഹറിന്‍ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹറിന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ബഹറിന്‍ രാജകുമാരന്‍‌ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്താണ് മടങ്ങിയത്. ബഹറിനില്‍ നിന്ന് ഹമാസ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ മടങ്ങുകയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമാസ് അല്‍ ഖലീഫയ്ക്കൊപ്പം പ്രവാസികളുടെ കണ്‍വെന്‍ഷനിലും രാഹുല്‍ പങ്കെടുത്തിരുന്നു.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒരിജിന്‍ ബഹറിനില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ച ബഹറിനിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ത്ത് തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമെന്ന പ്രത്യേകതയും രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനുണ്ട്.

 രാഹുലിന്റെ ട്വീറ്റ്

രാഹുലിന്റെ ട്വീറ്റ്

ബഹറിന്‍ രാജകുമാരനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തുു. അല്‍വാഡി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിഷയങ്ങളും ചര്‍ച്ചയായതായി കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചിരുന്നു. ബഹറിനില്‍ ഇന്ത്യക്കാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ബഹറിന്‍ രാജകുമാരന് ഇന്ത്യയെ കണ്ടെത്തല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകവും സമ്മാനിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനമായിരുന്നു രാഹുലിന്റേത്. ജനുവരി ഒമ്പതിനാണ് രാഹുല്‍ മടങ്ങുക.

നന്ദി മാത്രം

രാഹുല്‍ ഇന്ത്യയില്‍ നിന്നുമുള്ള സംഘത്തിനും അത്താഴവിരുന്നൊരുക്കിയ ബഹറിന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. രാഹുലിന് പുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സാം പിട്രോഡ എന്നിവര്‍ ബഹറിന്‍ വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കൊപ്പം തീന്‍ മേശയില്‍‌ ഇരിക്കുന്ന ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു

സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു

ബിജെപി സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗിച്ച് സമുദായങ്ങളില്‍ക്കുള്ളില്‍ വിദ്വേഷം വിതയ്ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കോണ്‍ഗ്രസില്‍ നാടകീയമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും ആറ് മാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന് സമ്മാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുന്നു.

 വ്യാവസായിക പ്രമുഖര്‍ക്കൊപ്പം

വ്യാവസായിക പ്രമുഖര്‍ക്കൊപ്പം

ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തി രാഹുല്‍ തിങ്കളാഴ്ച ബഹ്റൈനിലുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 50 ഓളം രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണ് രാഹുല്‍ ഗാന്ധിയുടേത്. ബഹിറിനെലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യന്‍ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. ആസാദ് മൂപ്പന്‍, ഷംസീര്‍ വയലില്‍, വര്‍ഗ്ഗീസ് കുര്യന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rahul Gandhi today met with Crown Prince of Bahrain Shaikh Salman bin Hamad Al Khalifa here and discussed a variety of bilateral issues of interest during his first foreign trip after becoming the Congress chief.Gandhi, who is here as a state guest of Bahrain, is also expected to meet King Hamas bin Isa Al Khalifa.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്