കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോളയെ തടയാന്‍ ഇനി റോബോട്ടും സഹായി

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: മനുഷ്യനെ തിന്നു തീര്‍ക്കുന്ന എബോള വൈറസിനെ നശിപ്പിക്കാന്‍ റോബോട്ടുകളും എത്തി. അമേരിക്കയിലാണ് ഈ റോബോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന റോബോട്ടുകളെ ആശുപത്രികളില്‍ വിന്യസിച്ചിരിക്കുന്നത് യുഎസ് പട്ടാളമാണ്. മൂന്ന് പട്ടാള ആശുപത്രികളിലാണ് ആദ്യം റോബോട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ഒരു യന്ത്രമാണെന്ന് കരുതി തള്ളി കളയണ്ട. ക്ലീനിംഗ് സ്റ്റാഫിനേക്കാള്‍ വെടിപ്പോടെയാണ് ഈ യന്ത്രം പണി ചെയ്യുന്നത്. 250 ആശുപത്രികളിലും ഈ റോബോട്ടുകളെ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ട്. 10 അടി വിസ്തൃതിയില്‍ അള്‍ട്രാവയലറ്റ് സ്ഫുരണങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു വില്ലന്‍ തന്നെയാണ് ഈ റോബോട്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

സിനോണ്‍ എന്ന ഗ്യാസ് ഉപയോഗിച്ചാണ് റോബോട്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ സൃഷ്ടിക്കുന്നത്. അണുനശീകരണം നടത്തുന്നതിന് അള്‍ട്രാവയലറ്റ് രശ്മികള്‍ നേരെത്തെ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വിഷലിപ്തമായ ഗ്യാസുകളാണ് ഉപയോഗിക്കുന്നത്.

ebola-robot

റോബോട്ടില്ലെങ്കിലും കേരളത്തിലും എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും സജ്ജമാണ്. സംസ്ഥാനത്ത് 125 പേരാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്. എന്നാലിത് വെറും മുന്‍ കരുതലിന്റെ ഭാഗം മാത്രമാണ്. എബോള ബാധിതന്‍ ദില്ലിയില്‍ എത്തിയതാണ് കേരളത്തെ പിടിച്ചു കുലുക്കിയത്. രോഗം ഭേദമായാലും 90 ദിവസം വരെ ശരീര ദ്രവങ്ങളിലൂടെ രോഗംപടരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരും. അതുകൊണ്ടാണ് ഇങ്ങനെയൊരു മുന്‍ കരുതല്‍ സര്‍ക്കാര്‍ എടുത്തത്. 5000ത്തിലധികം ആളുകള്‍ ഇതുവരെ എബോള വൈറസ് ബാധയേറ്റ് മരിച്ചതായാണ് കണക്ക്. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം ഏറ്റവുമധികം പടര്‍ന്നു പിടിച്ചിരിക്കുന്നത്.

English summary
robot Machine help prevent spread of Ebola virus. its a robot used by 250 hospitals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X