സിറിയയില്‍ റഷ്യന്‍ സേന ബോധപൂര്‍വം യുഎസ് സഖ്യത്തെ ആക്രമിച്ചതായി പെന്റഗണ്‍

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: നിരവധി പോര്‍മുഖങ്ങള്‍ തുറന്നുകിടക്കുന്ന സിറിയയില്‍ റഷ്യന്‍ സേന കരുതിക്കൂട്ടി തങ്ങളുടെ സഖ്യകക്ഷിക്കു നേരെ ആക്രമണം നടത്തിയതായി പെന്റഗണ്‍ ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പിന്തുണയോടെ സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കെതിരേ യുദ്ധം ചെയ്യുന്ന കുര്‍ദ്-അറബ് സായുധ സംഘമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിനു നേരെയാണ് റഷ്യന്‍ സേനയുടെ ആക്രമണമുണ്ടായത്. സിറിയയിലെ ഐഎസിന്റെ അവസാന താവളമായ ദേര്‍ അസ്സൂര്‍ പ്രവിശ്യയില്‍ യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് എസ്.ഡി.എഫിന്റെയും സൈനിക ഉപദേശകരുടെയും കേന്ദ്രമുണ്ടെന്ന് റഷ്യയ്ക്ക് അറിയാമായിരുന്നിട്ടും അവിടേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പെന്റഗണ്‍ ആരോപിക്കുന്നത്. ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു.

എന്നാല്‍ എസ്.ഡി.എഫ് കേന്ദ്രത്തിനു നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ സൈനിക വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. ഐ.എസ്സിനെതിരേ പോരാടുന്നവരെ തങ്ങളെന്തിന് ആക്രമിക്കണം. അത് അസാധ്യമാണെന്നും വക്താവ് പറഞ്ഞു. എസ്.ഡി.എഫാണ് ആദ്യമായി ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു അവരുടെ വാദം. ഐ.എസ്സിനെതിരായ തങ്ങളുടെ ആക്രമണം തടയുകയാണ് സിറിയയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞിരുന്നു.

usflag

ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരാണ് എസ്.ഡി.എഫ് പോരാളികള്‍. ഇവരുടെ പിന്തുണയോടെയാണ് അമേരിക്ക സിറിയയില്‍ ഐ.എസ്സിനെതിരായ സൈനിക നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം, എസ്.ഡി.എഫ് ആയാലും ഐ.എസ് ആയാലും അവരൊക്കെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ സംഘങ്ങളാണെന്നും അവയെയൊക്കെ സിറിയയില്‍ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്നുമായിരുന്നു പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വക്താവ് ആരോപണത്തോട് പ്രതികരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Russian air strikes have targeted US-backed Syrian Democratic Forces and coalition advisers east of the Euphrates River in Syria's Deir Az Zor province

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്