കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുളക്കുപ്പേരി; 35 അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യ

35 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് തൊട്ടു പിന്നലെയാണ് റഷ്യയുടെ ഈ നടപടി.

  • By Jince K Benny
Google Oneindia Malayalam News

മോസ്‌കോ: കൊടുത്താല്‍ കൊല്ലത്തല്ല ഇങ്ങു റഷ്യയിലും പണി കിട്ടും എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിലപാട്. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കിട്ടിയ പണിക്ക് റഷ്യ മറുപടി നല്‍കി. ഇതോടെ റഷ്യ അമേരിക്ക ബന്ധം കൂടുതല്‍ വഷളായി.

റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ അമേരിക്കയോട് അതേ നാണയത്തിലാണ് റഷ്യ തിരിച്ചടിച്ചത്. 35 അമേരിക്കന്‍ നയതന്ത്രജ്ഞരെയാണ് റഷ്യ പുറത്താക്കിയത്. ഇവരെ പുറത്താക്കിക്കൊണ്ടുള്ള നിര്‍ദേശം റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് കൈമാറി. മോസ്‌കോയില്‍ 31 പേരെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് നാല് പേരെയുമാണ് പുറത്താക്കിയത്. ഇവരോട് രാജ്യം വിട്ടു പോകാനു നിര്‍ദ്ദേശിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പോകില്ലെന്നു വ്യക്തമാക്കിയ ലാവ്‌റോവ് അമേരിക്കയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ അനധികൃതമായി ഇടപെട്ടു എന്നാരോപിച്ചായിരുന്നു അമേരിക്കയിലെ 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പുറത്താക്കിയത്. വ്യാഴ്ചയായിരുന്നു റഷ്യക്കുമേല്‍ അമേരിക്കയുടെ നടപടി. മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യം വിടാനും ഒബാമ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ട്രംപിനു മുമ്പേ ഒബാമ

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഒബാമയുടെ നീക്കം.

റഷ്യന്‍ ഇടപെടല്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ട്രംപും റഷ്യയും

തെരഞ്ഞെടുപ്പിലുടനീളം റഷ്യക്ക് അനുകൂലമായ രീതിയിലായിരുന്നു ട്രംപിന്റെ നിലപാടുകള്‍. ഇതാണ് ട്രെംപിന്റെ വിജത്തിന് കാരണമായതെന്നും ആരോപണമുണ്ട്.

ഹിലരിയുടെ ഇ-മെയില്‍

തെരഞ്ഞെടുപ്പിനോടടുത്ത് ഹിലരിയുടെ ഈ മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നത് അവരുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിച്ചിരുന്നു. റഷ്യയോടുള്ള ട്രെംപിന്റെ വിധേയത്വത്തിന് ലഭിച്ച സഹയാമാണ് ഇ-മെയില്‍ ചോര്‍ച്ചയെന്നും ആരോപണ

ട്രംപിന്റെ നിലപാട്

ട്രംപ് അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നാണ് ലോകം ഉറ്റു നോക്കുന്നത്. റഷ്യന്‍ നയതന്ത്രജ്ഞരെ തിരിച്ചു വിളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

English summary
In a tit for tat, Russia is set to expel 35 US diplomats. Earlier, US had expelled 35 Russian diplomats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X