സ്വദേശിവല്‍ക്കരണം: സൗദി സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശികളെ ഘട്ടംഘട്ടമായി പിരിച്ചുവിടും

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നു. സൗദികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടില്ലെങ്കിലും ഘട്ടം ഘട്ടമായി അവരെ മാറ്റി പകരം സൗദി പൗരന്‍മാരെ നിയമിക്കാനാണ് പദ്ധതിയെന്ന് സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു. ഇക്കാര്യം നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്യാകുമാരിയിൽ തീവ്രന്യൂനമർദ്ദം; കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത!

2020ഓടെ 28,000 സര്‍ക്കാര്‍ ജോലികള്‍ സൗദികള്‍ക്ക് നല്‍കാനാണ് പരിപാടിയെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ പ്രത്യേക ശില്‍പശാലകളും തൊഴില്‍ പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് പരിശീലന പരിപാടികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് വിദേശികള്‍ ധാരാളമായുള്ളത്.

saudijobss

എന്നാല്‍ നിലവിലെ ഈ മേഖലയിലെ പുരോഗതി വച്ചുനോക്കിയാല്‍ പെട്ടെന്നൊന്നും ഈ രണ്ട് മന്ത്രാലയങ്ങളിലേക്കാവശ്യമായ തൊഴിലാളികളെ സൗദികളില്‍ നിന്ന് കണ്ടെത്താന്‍ സാധ്യമല്ലെന്നും മന്ത്രി അറിയിച്ചു. ഇതിന് കുറേക്കൂടി സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 1,237,081 സര്‍ക്കാര്‍ ജോലികളാണ് സൗദിയിലുള്ളത്. 702,193 പുരുഷന്‍മാരും 471,242 സ്ത്രീകളും ഉള്‍പ്പെടെ 1,173,435 പേരും സൗദികളാണ്. 32,336 പുരുഷന്‍മാരും 31,310 സ്ത്രീകളുമായി 63,646 വിദേശ ജോലിക്കാര്‍ മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ ഇനി അവശേഷിക്കുന്നുള്ളൂ. ഇവരെ കൂടി ക്രമേണ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് യോഗത്തിലാണ് സിവില്‍ സര്‍വീസ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.

അടുത്ത 10 വര്‍ഷത്തേക്ക് ആരോഗ്യ മേഖലയിലെ സൗദികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. ആരോഗ്യ രംഗത്ത് പ്രവാസി ജീവനക്കാരെ മാറ്റി സൗദികളെ വയ്ക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയില്‍ കൂടി സൗദികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

പത്ത് പേരെ ചുട്ടുകൊന്ന് തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ.. രക്ഷാപ്രവർത്തനം തുടരുന്നു

ശ്രീലങ്കന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണം: യുഎന്‍ അപലപിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
There is no immediate plan to increase the rate of substituting non-Saudi government employees with Saudi citizens, Arabic daily Al-Watan quoted Civil Service Minister Sulaiman Al-Hamdan as saying on Sunday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്