പ്രശസ്ത നടി അവധി ആഘോഷിക്കാന്‍ ഇസ്താംബൂളില്‍...ടാക്‌സി ഡ്രൈവര്‍ പറ്റിച്ച പണി...!!!

  • By: Anamika
Subscribe to Oneindia Malayalam

ഇസ്താംബൂള്‍: ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സൗമ്യ ടണ്ഠന്റേത്. ഭാഭി ജി ഗര്‍ പര്‍ ഹേ എന്ന സീരിയയിലെ അനിത ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗമ്യയ്ക്ക് കഴിഞ്ഞ ദിവസം വമ്പനൊരു പണി കിട്ടി. ഇതും ഇവിടെ വെച്ചല്ല. അങ്ങ് തുര്‍ക്കിയില്‍.

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

നടിക്കുണ്ടായ അനുഭവം

നടിക്കുണ്ടായ അനുഭവം

അന്യരാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മറ്റും സൂക്ഷിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പണി കിട്ടാന്‍ സാധ്യതയുള്ളതാണ്. അഭിനയത്തില്‍ നിന്നും അവധിയെടുത്ത് തുര്‍ക്കിയില്‍ ആഘോഷിക്കാന്‍ പോയ നടി സൗമ്യ ടണ്ഠന്‍ ഈ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

അക്കിടി പറ്റി

അക്കിടി പറ്റി

ഇസ്താംബൂളില്‍ വെച്ച് സൗമ്യയ്ക്ക് അക്കിടി പറ്റിയത് ഇങ്ങനെയാണ്. ഗ്രാന്‍ഡ് ബസാറില്‍ നിന്നും ഷോപ്പിങ് കഴിഞ്ഞ് കരകോയിലേക്ക് പോകാനായി നടി ഒരു ടാക്‌സി വിളിച്ചു. ടാക്‌സിയില്‍ മീറ്ററില്ലെന്നത് നടി കാര്യമാക്കിയില്ല.

വില്ലൻ ഡ്രൈവർ

വില്ലൻ ഡ്രൈവർ

സ്ഥലം എത്തിയപ്പോള്‍ ഡ്രൈവര്‍ പണത്തിന് ധൃതി വെച്ചു. നോമ്പ് തുറക്കാനുള്ളത് കൊണ്ട് പെട്ടെന്ന് കാശ് വേണം എന്നായിരുന്നു അയാള്‍ പറഞ്ഞത്. നടി ചില്ലറ തിരയുന്നത് കണ്ടപ്പോള്‍ അയാള്‍ ദേഷ്യപ്പെടാനും തുടങ്ങി.

പണം പോയ വഴി

പണം പോയ വഴി

കാറിലെ പഴയ മീറ്ററില്‍ കാണിച്ചത് സാധാരണയിലും ഇരട്ടി തുകയായിരുന്നു. 50 ലിറ. അത് കൊടുത്തപ്പോള്‍ അയാള്‍ വാ്ങ്ങാന്‍ കൂട്ടാക്കിയില്ല. യൂറോ ആയിരിക്കും വേണ്ടതെന്ന് കരുതി നടി പഴ്‌സില്‍ തിരഞ്ഞപ്പോള്‍ ഡ്രൈവര്‍ ബലമായി പഴ്‌സില്‍ കയ്യിട്ട് പണമെടുത്തു

അറുപതിനായിരം രൂപ

അറുപതിനായിരം രൂപ

വാഹനം പോയശേഷം പഴ്‌സ് പരിശോധിച്ചപ്പോഴാണ് തനിക്ക് പണി കിട്ടിയെന്ന് സൗമ്യയ്ക്ക് മനസ്സിലായത്. ഒരു കാര്‍ യാത്രയ്ക്ക് പോയത് ഒന്നും രണ്ടും രൂപയല്ല, 800 യൂറോ ആയിരുന്നു. അതായത് അറുപതിനായിരത്തിനടുത്ത് രൂപ

പാഠം പഠിച്ചുവെന്ന്

പാഠം പഠിച്ചുവെന്ന്

യാത്രയുടെ രസീതോ മറ്റ് വിവരങ്ങളോ സൗമ്യയുടെ പക്കല്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പോലീലില്‍ പരാതിപ്പെടാനും സാധിച്ചില്ല. ഇതോടെ താനൊരു പാഠം പഠിച്ചുവെന്നും അതിന് ശേഷം ട്രാമില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ എന്നും നടി പറയുന്നു.

English summary
Actress Saumya Tandon robbed of Rs. 60,000 in Istanbul
Please Wait while comments are loading...