ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ശ്രീകാന്തിന്റെ തേരോട്ടം; ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ഫൈനലില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍. സെമിയില്‍ ചൈനയുടെ ഷി യുഖിയെ മനോഹരമായി മലര്‍ത്തിയടിച്ചാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്. 21-10, 21-14 എന്നിങ്ങനെ മികച്ച പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്.

ഇത് മൂന്നാം തവണയാണ് ശ്രീകാന്ത് തുടര്‍ച്ചയായി ഫൈനലിലെത്തുന്നത്. സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണര്‍ അപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ശ്രീകാന്ത് ഇന്തോനീഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഇനി എല്ലാ കായിക പ്രേമികളുടെയും കണ്ണുകള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കാണ്.

Xkidambi

സിംഗപ്പൂര്‍ ഓപ്പണില്‍ ശ്രീകാന്തിന്റെ കൈക്കരുത്തിന് മുന്നില്‍ ചൈനീസ് താരം യുഖി പരാജയപ്പെട്ടിരുന്നു. വെറും നാല്‍പ്പത് മിനുറ്റ് കൊണ്ടാണ് അന്ന് ശ്രീകാന്ത് കളിയില്‍ തീരുമാനമാക്കിയത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യഖിയെ എതിരാളിയായി കിട്ടിയപ്പോള്‍ തന്നെ ശ്രീകാന്ത് ഫൈനല്‍ ഉറപ്പിച്ചിരുന്നു.

ഇത്തവണ സിംഗപ്പൂര്‍ ഓപണിനേക്കാള്‍ മികച്ച പ്രകടനമാണ് ശ്രീകാന്ത് പുറത്തെടുത്തത്. ഓപ്പണിങ് ഗെയിം കേവലം 15 മിനുറ്റ് കൊണ്ട് ശ്രീകാന്ത് കൈവശപ്പെടുത്തി. രണ്ടാം ഗെയിമില്‍ ചൈനീസ് താരം അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ശ്രീകാന്ത് ശക്തമായി തിരിച്ചുവന്നു.

ശനിയാഴ്ച വൈകീട്ട് നടക്കുന്ന ചെന്‍ ലോങും ലീ ഹ്യുന്‍ ഇല്ലും തമ്മിലുള്ള സെമി ഫൈനലിലെ വിജയിയെ ആണ് ശ്രീകാന്ത് ഇനി ഫൈനലില്‍ നേരിടേണ്ടി വരിക.

English summary
In what can be called one of his most dominant wins, India's Kidambi Srikanth extended his fine form in the Australian Open Super Series by reaching the final of the event with a resounding 21-10, 21-14 win over fourth-seeded Shi Yuqi of China.
Please Wait while comments are loading...