അഫ്ഗാനിസ്താനില്‍ ചാവേറാക്രമണത്തില്‍ 29 മരണം: ആക്രമണം ഷിയാ പള്ളിയില്‍, പിന്നില്‍ ഐസിസ്!!

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഏറ്റവും വലിയ ഷിയാ പള്ളിയില്‍ പ്രവേശിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അറുപതിലേറെപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കാര്യം പ്രവിശ്യാ വക്താവ് ജലനി ഫര്‍ഹാദും വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഇറാന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് ചാവേറാക്രമണമുണ്ടായത്.

പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ തോക്കുമായി അകത്തുകയറിയ ചാവേര്‍ വെടിയുതിര്‍ക്കുകയും മറ്റൊരു ചാവേര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. പള്ളിയില്‍ 300 പേരുള്ള സമയത്താണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് 29 മൃതദേഹങ്ങളാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആക്രമണത്തിനിടെ രണ്ട് പേരും കൊല്ലപ്പെട്ടു. 2017ല്‍ 1700 പേരാണ് ഷിയാ ഭൂരിപക്ഷ പ്രദേശമായ ഹെറാത്തില്‍ മാത്രമായി കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഷിയാ ഭൂരിപക്ഷ പ്രദേശത്ത് ഐസിസ് ഭീകരരുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

 afganisthan-02-15

എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഷിയാക്കള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഐസിസ് നീക്കം നടത്തിയിരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
A suicide bomber stormed into the largest Shiite Muslim mosque in Afghanistan's Herat province Tuesday night opening fire on worshippers before blowing himself up, killing at least 29 and wounding dozens more, said the provincial governor's spokesman Jalani Farhad.
Please Wait while comments are loading...