കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ 'അടച്ചുപൂട്ടി' താലിബാന്‍; മനുഷ്യാവകാശ കമ്മീഷനും പിരിച്ചുവിട്ടു

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ താലിബാന്‍ ഭരണകൂടം പിരിച്ചുവിട്ടു. ആവശ്യമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. മനുഷ്യാവകാശം, നീതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് മറ്റുചില ഏജന്‍സികള്‍ രാജ്യത്തുള്ളതിനാല്‍ മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വക്താവ് ഇനാമുല്ല സമന്‍ഗാനി പറഞ്ഞു. എന്നാല്‍ മറ്റു ഏജന്‍സികള്‍ ഏതൊക്കെയാണ് എന്ന് അദ്ദേഹം പറഞ്ഞില്ല. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍, വനിതാ ക്ഷേമ മന്ത്രാലയം എന്നിവയും താലിബാന്‍ പിരിച്ചുവിട്ടിരുന്നു.

t

അനാവശ്യ ചെലവുണ്ടാക്കുന്ന ഏജന്‍സികളും മന്ത്രാലയങ്ങളും ഒഴിവാക്കുമെന്ന് നേരത്തെ താലിബാന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. രണ്ടു വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശ കാലത്ത് അഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതിരുന്നത് മനുഷ്യാവകാശ കമ്മീഷന്‍ ആയിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യം രാജ്യം വിടുകയും താലിബാന്‍ അധികാരം പിടിക്കുകയും ചെയ്തതോടെ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തി. കമ്മീഷന്റെ പ്രധാന ഉദ്യോഗസ്ഥര്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് താലിബാന്‍ ഭരണകൂടം വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതോടൊപ്പം തന്നെ ദേശീയ സുരക്ഷാ സമിതി, അനുരജ്ഞന സമിതി എന്നിവയെല്ലാം പിരിച്ചുവിടുകയും ചെയ്തു. ആവശ്യമില്ലെന്ന് കണ്ട വകുപ്പുകളാണ് പിരിച്ചുവിടുന്നതെന്ന് താലിബാന്‍ നേതൃത്വം അറിയിച്ചു. ഭാവിയില്‍ ഇവ ആവശ്യമാണെന്ന് തോന്നിയാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടുംസൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് താലിബാന്‍ ഭരണകൂടം നേരിടുന്നത്. 4400 കോടി അഫ്ഗാനിസിന്റെ കമ്മി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ സഹായം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന അഫ്ഗാന്‍ ഭരണകൂടത്തിന് എല്ലാ സഹായങ്ങളും നിലച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും സഹായം അവസാനിപ്പിച്ചതോടെ താലിബാന്‍ ഭരണകൂടം ശരിക്കും പെട്ടിരിക്കുകയാണ്. ആഭ്യന്തരമായി ലഭിക്കുന്ന വരുമാനവും ചില അറബ് രാജ്യങ്ങള്‍ നല്‍കുന്ന സഹായവും മാത്രമാണ് താലിബാന്‍ ഭരണകൂടത്തിനുള്ളത്. അതേസമയം, മരുന്ന്, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം അഫ്ഗാനികള്‍ക്കുണ്ട്.

1996 മുതല്‍ 2001 വരെയാണ് താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ ആദ്യമായി ഭരിച്ചത്. അമേരിക്ക അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ പുറത്തായി. ശേഷം 20 വര്‍ഷം നീണ്ട യുദ്ധമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അമേരിക്കന്‍ സൈന്യം രാജ്യം വിട്ടു. ഇതോടെ വീണ്ടും താലിബാന്‍ ഭരണം പിടിക്കുകയായിരുന്നു. ശേഷം അവര്‍ നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമാണ് താലിബാന്‍ ഭരണകൂടം നടപ്പാക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം.

English summary
Taliban Administration Dissolved Human Rights Commission in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X