കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളെ തിരിച്ചുവിളിച്ച് താലിബാന്‍; രാജ്യം വിട്ട ഇന്ത്യക്കാരും തിരിച്ചുവരണം, സുരക്ഷ ഉറപ്പ്

Google Oneindia Malayalam News

കാബൂള്‍: എല്ലാ ഹിന്ദുക്കളും സിഖുകാരും തിരിച്ച് അഫ്ഗാനിലേക്ക് വരണമെന്ന് താലിബാന്‍. രാജ്യത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും താലിബാന്‍ മന്ത്രി ഡോ. മുല്ല അബ്ദുല്‍ വസി പറഞ്ഞു. ഹിന്ദു-സിഖ് സംഘടനാ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കാബുളിലെ ഗുരുദ്വാര ഐസിസ് ആക്രമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച താലിബാന്‍ ഭരണകൂടത്തെ സിഖ് സംഘടനാ പ്രതിനിധികള്‍ അഭിനന്ദിച്ചു.

ജൂണ്‍ 18നാണ് കാബൂൡലെ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണുണ്ടായത്. സിഖുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുദ്വാരയ്ക്ക് സുരക്ഷ നല്‍കിയിരുന്ന അഹമ്മദും കൊല്ലപ്പെട്ടു. ഈ സംഭവം അഫ്ഗാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചു. എന്നാല്‍ ഐസിസിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. ഇതില്‍ നന്ദിയുണ്ടെന്ന് സിഖ് പ്രതിനിധികള്‍ താലിബാനെ അറിയിച്ചു.

t

താലിബാന്‍ അധികാരത്തിലെത്തിയ വേളയില്‍ നിരവധി സായുധ സംഘങ്ങള്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സിഖുകാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുകയും താലിബാന്‍ ഭരണം ഏറ്റെടുക്കുകയും ചെയ്ത വേളയിലായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്. എന്നാല്‍ ജനങ്ങളെ നിരായുധീകരിക്കുന്ന നടപടികള്‍ക്ക് താലിബാന്‍ പിന്നീട് തുടക്കമിട്ടു. അതിര്‍ത്തി മേഖലയില്‍ സംഘടിച്ച വടക്കന്‍ സഖ്യം, ഐസിസ് എന്നിവരെയും പിന്നീട് താലിബാന്‍ ഒതുക്കി.

സൗദി രാജാവിനെ പിന്നിലാക്കി ഖത്തര്‍ അമീര്‍; ശൈഖ് തമീമിന് ആദരം... ഉര്‍ദുഗാന്‍ നാലാം സ്ഥാനത്ത്സൗദി രാജാവിനെ പിന്നിലാക്കി ഖത്തര്‍ അമീര്‍; ശൈഖ് തമീമിന് ആദരം... ഉര്‍ദുഗാന്‍ നാലാം സ്ഥാനത്ത്

ഈ വേളയിലാണ് സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായ മന്ത്രി ചര്‍ച്ച നടത്തിയതും എല്ലാവരും തിരിച്ച് അഫ്ഗാനിലേക്ക് വറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ വിട്ട ഇന്ത്യയ്ക്കാരും മടങ്ങി വരണമെന്ന് താലബാന്‍ ആവശ്യപ്പെട്ടു. അഫ്ഗാനില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു. ക്രമസമാധാനനില തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയും കാണ്ഡഹാറിലെ കോണ്‍സുലേറ്റും ഇന്ത്യ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് എപ്പോള്‍ തുറക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ മാനുഷിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. അടുത്തിടെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അഫ്ഗാനില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് ഇന്ത്യ ഗൗരവത്തിലാണ് നോക്കുന്നത്. സുപ്രധാന ചരക്കുപാത കൂടിയായ അഫ്ഗാനില്‍ ചൈന നിയന്ത്രണം ശക്തമാക്കുന്നത് മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

Recommended Video

cmsvideo
കുട്ടികളെ പ്രസവിച്ച് വീട്ടിലിരുന്ന് മതി : Taliban | Oneindia Malayalam

English summary
Taliban Urge All Hindu-Sikh Minority Members Come Back and Assuring Security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X