പാറ്റയൊരു ഭീകര ജീവിയല്ല !!! സുന്ദർ പിച്ചെയുടെ പാറ്റ കഥ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ഇൻറർനെറ്റ് ഭീമൻമാരായ ഗൂഗിളിന്റെ വിജയത്തിനു പിന്നിൽ സിഇഒ സുന്ദർ പിച്ചെയുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിന്റെയും അദ്വാനത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഒരു വലിയ കഥ തന്നെയുണ്ട്.ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ കുറിച്ചും വളര്‍ന്ന സാഹചര്യത്തെ കുറിച്ചും നിരവധി കേട്ടു കഴിഞ്ഞു. ഇപ്പോള്‍ സമൂഹ മാധ്യമത്തിൻ ഏറെ ചർച്ചയാകുന്നത് സുന്ദര്‍ പിച്ചെയും പാറ്റ കഥയാണ്.

ഒരു റസ്റ്റോറന്റിൽ അദ്ദേഹം ചായ കുടിച്ചു കൊണ്ടിരുന്ന സമയം എവിടെ നിന്നോ പറന്നു വന്ന പാറ്റ ഒരു സ്ത്രീയുടെ ദേഹത്തിരുന്നു. ഉടനെ സ്ത്രീ അലറി കറഞ്ഞു കൊണ്ട് ഇരുന്നയിടത്തു നിന്നു എഴുന്നേറ്റു. എന്നിട്ട് പാറ്റയെ തട്ടി മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു.സ്ത്രീയുടെ പ്രതികരണം ഒപ്പമുളളവരിലും ബാധിച്ചിരുന്നു. ഒരു വിധം സ്ത്രീ പാറ്റയെ തന്റെ ദേഹത്ത് നിന്ന് തട്ടിമാറ്റി.എന്നാൽ പാറ്റ ചെന്നു വീണത് മറ്റൊരു സ്ത്രീയുടെ ദേഹത്തായിരുന്നു. പുതിയ പ്രശ്നം അവിടെ തുടങ്ങി. അവിടേയും നിലവിളി, പിന്നെ കൂട്ടനിലവിളിയായി. റസ്റ്റോറന്റിലെ കൂട്ട ബഹളം കേട്ട് റോഡിൽ ആളുകൾ തടിച്ചു കൂടി. പ്രശ്നം ഗുതുതരമായെന്നു മനസിലായപ്പോൾ വെയ്റ്റര്‍ സംഭവസ്ഥലത്തേക്ക് ഓടി വന്നു. ഈസമയം പാറ്റ വെയിറ്ററുടെ ദേഹത്തായി. എന്നാൽ അയാൾ ഈ സ്ത്രീകളെ പോലെ അലറി കരയുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ല. പകരം അയാള്‍ അനങ്ങാതെ നിന്നു. തന്റെ ദേഹത്ത് കൂടി നടക്കുന്ന പാറ്റയെ മെല്ലെ പിടികൂടി റസ്റ്റോറന്റിന്റെ പുറത്തേക്കെറിഞ്ഞു.

sudhar pichea

ഇതു വീക്ഷിച്ചു കൊണ്ടിരുന്ന എന്റെ ചിന്ത ഈ സംഭവത്തിന് പിന്നാലെയായി. ഈ റസ്റ്റോറന്റിൽ അരങ്ങേറിയ സംഭവത്തിനു പിന്നിലെ കാരണം പാറ്റയാണോ? അങ്ങനെയാണെങ്കിൽ ആ വെയിറ്റർ എന്തു കൊണ്ട് നില വിളിച്ചില്ല. അയാൾ എത്ര എളുപ്പത്തിലാണ് പ്രശ്നം പരിഹരിച്ചത്.അപ്പോള്‍ എനിക്കു മനസിലായി പാറ്റയല്ല പ്രശ്‌നം.സംഭവം കൈകാര്യം ചെയ്ത സ്ത്രീകളാണ് പ്രശ്നമെന്നു. സ്ത്രീകള്‍ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തെ വഷളാക്കിയത്.എന്റെ അച്ഛനും ഭാര്യയും മക്കളുമുണ്ടാക്കുന്ന വഴക്ക് അല്ല എന്റെ പ്രശ്‌നം. ആ വഴക്ക് കൈകാര്യം ചെയ്യുന്നതിലുളള എന്റെ കഴിവുകേടാണ് പ്രശ്‌നം.റോഡിലെ ട്രാഫിക് ജാം അല്ല പ്രശ്‌നം,ആ ട്രാഫിക് ജാമിനെ ശാന്തതയില്‍ കൈകാര്യം ചെയ്യാനാകാത്തതാണ് പ്രശ്‌നം.ജീവിതത്തെ ഇതിലും മനോഹരമായി മനസിലാക്കാന്‍ വേറെ ഒരു കഥ വേണോ? എത്ര സുന്ദരമാണ് ജീവിതം.

English summary
“Hard Work, Sincerity and Humbleness” These words go inline with none other than Sundar Pichai, SVP, Chrome and Apps, Google. Well this man needs no introduction as he has been face of Google products from a while now. He was the man behind Google Chrome browser, which by the way is a 2/3 chance that it’s the same browser you are reading this post with.
Please Wait while comments are loading...