കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി രണ്ടും കല്‍പിച്ച് തന്നെ.... ഐസിസുകാരേയും കുര്‍ദ്ദുകളേയും കൊന്നൊടുക്കി മുന്നോട്ട്

Google Oneindia Malayalam News

ദമാസ്‌കസ്: ഐസിസിനെ ഇല്ലാതാക്കാനായി ഇപ്പോള്‍ തുര്‍ക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അതും അയല്‍ രാജ്യമായ സിറിയയില്‍. എന്നാല്‍ ഐസിസ് മാത്രമല്ല തുര്‍ക്കിയുടെ ലക്ഷ്യം, കുര്‍ദ്ദുകള്‍ കൂടിയാണ്.

അമേരിക്കന്‍ പിന്തുണയോടെയാണ് തുര്‍ക്കിയുടെ ആക്രമണം. സിറിയയിലെ വിമത സേനയാണ് അവര്‍ക്കൊപ്പമുള്ളത്. വ്യോമാക്രമണവും കരയുദ്ധവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വടക്കന്‍ സിറിയയിലേക്ക് ഇപ്പോള്‍ തുര്‍ക്കിയുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. വിമതര്‍ തുര്‍ക്കി സേനക്കൊപ്പം പടപൊരുതുന്നത് അസദ് ഭരണകൂടത്തിന് ഭീഷണിയാണ്.

ജറാബ്ലസ്

ജറാബ്ലസ്

തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ ആദ്യം സിറിയന്‍ വിമതര്‍ പിടിച്ചടക്കിയത് അതിര്‍ത്തി പട്ടണമായ ജറാബ്ലസ് ആയിരുന്നു. ഐസിസുകാര്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

കുര്‍ദ്ദുകള്‍ക്കെതിരെ

കുര്‍ദ്ദുകള്‍ക്കെതിരെ

ഐസിസിനെ മാത്രമല്ല തുര്‍ക്കി ലക്ഷ്യമിടുന്നത്. സിറിയയിലെ കുര്‍ദ്ദുകളെ കൂടിയാണ്. കുര്‍ദ്ദുകളെ പിന്തുണക്കുന്നത് അമേരിക്കയാണ്.

അല്‍ റായ്

അല്‍ റായ്

അല്‍ റായ് പട്ടണവും ഇപ്പോള്‍ വിമതര്‍ കൈയ്യടക്കിക്കഴിഞ്ഞു. തുര്‍ക്കി കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വ്യോമാക്രമണം നടത്തിയിരുന്നു.

അറബ് എസ്സ

അറബ് എസ്സ

ജറാബ്ലസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അറബ് എസ്സയും ഇപ്പോള്‍ വിമതരുടെ കൈയ്യിലാണ്. ഫ്രീ സിറിയന്‍ ആര്‍മിയുടെ ഭാഗമായ ഹംസ ബ്രിഗേഡ് ആണ് പ്രദേശം കീഴടക്കിയത്.

യൂഫ്രട്ടീസ് ഷീല്‍ഡ്

യൂഫ്രട്ടീസ് ഷീല്‍ഡ്

യൂഫ്രട്ടീസ് ഷീര്‍ഡ് എന്നാണ് സിറിയയിലെ സൈനിക നീക്കത്തിന് തുര്‍ക്കി നല്‍കിയിട്ടുള്ള പേര്. ഇപ്പോള്‍ കുര്‍ദ്ദുകളെ ലക്ഷ്യംവച്ചാണ് പോരാട്ടങ്ങള്‍.

അമേരിക്ക

അമേരിക്ക

കുര്‍ദ്ദുകളെ ആക്രമിക്കുന്നതിനോട് അമേരിക്കയ്ക്ക് ശക്തമായ എതിര്‍പ്പുണ്ട്. കാരണം സിറിയയില്‍ ഐസിസിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം കുര്‍ദ്ദുകളുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നത് അമേരിക്കയാണ്.

എര്‍ദോഗന്‍ പറഞ്ഞത്

എര്‍ദോഗന്‍ പറഞ്ഞത്

ജി20 ഉച്ചകോടിയ്ക്കായി ചൈനയില്‍ എത്തിയ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അമേരിക്കയ്ക്ക് കൃത്യമായ സന്ദേശമാണ് നല്‍കിയത്. തീവ്രവാദികളില്‍ നല്ലവരും ചീത്തവരും ഇല്ല. എല്ലാ തീവ്രവാദികളും ശപിക്കപ്പെട്ടവരാണ്. കുര്‍ദ്ദുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

English summary
Turkey and its rebel allies opened a new line of attack in northern Syria on Saturday, as Turkish tanks rolled across the border and Syrian fighters swept in from the west to take villages held by the Islamic State militant group (ISIS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X