കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റുന്നു; തുര്‍ക്കിയില്‍ വിവാദം

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റുന്നു; തുര്‍ക്കിയില്‍ വിവാദം

  • By Desk
Google Oneindia Malayalam News

ഇസ്തംബൂള്‍: കുരങ്ങന് പരിണാമം സംഭവിച്ചാണ് ആധുനിക മനുഷ്യനുണ്ടായതെന്ന് പഠിപ്പിക്കുന്ന ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഹൈസ്‌കൂള്‍ വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയെച്ചൊല്ലി വിവാദം.

മതേതര വിദ്യാഭ്യാസം നിലനിര്‍ത്തണം

മതേതര വിദ്യാഭ്യാസം നിലനിര്‍ത്തണം

വിദ്യാഭ്യാസത്തെ യാഥാസ്ഥിതികവും ഇസ്ലാം കേന്ദ്രീകൃതവും സര്‍ക്കാര്‍ ഭാഷ്യവുമാക്കി മാറ്റുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്റംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്. മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായതും ശാസ്ത്രീയവുമായ വിദ്യാഭ്യാസ രീതിയാണ് തുര്‍ക്കി ഇക്കാലമത്രയും തുടര്‍ന്നുവന്നതെന്നും അത് മാറ്റുന്നത് ശരിയല്ലെന്നും അവര്‍ വാദിക്കുന്നു.

വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗം

വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗം

എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് തുര്‍ക്കി വിദ്യാഭ്യാസ മന്ത്രി ഇസ്മത്ത് യില്‍മാസ് പറഞ്ഞു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് പാടെ മാറ്റുന്നില്ലെന്നും ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ക്ക് അത് ദഹിക്കില്ലെന്നതിനാല്‍ പ്ലസ് വണ്‍ മുതല്‍ അത് പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിണാമ സിദ്ധാന്തം ഇതുവരെ ബയോളജി ക്ലാസ്സുകളിലാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ശാസ്ത്രവിഷയമായല്ല പതിനൊന്നാം ക്ലാസ്സിലെ തത്വശാസ്ത്രവിഷയത്തിലാണ് അത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിണാമ സിദ്ധാന്തം ഉള്‍പ്പെടെ 170 ലേറെ വിഷയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണ് തുര്‍ക്കി സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ജിഹാദ് എന്നാല്‍ രാജ്യസ്‌നേഹം

ജിഹാദ് എന്നാല്‍ രാജ്യസ്‌നേഹം

ജിഹാദ് എന്നാല്‍ രാജ്യത്തോടുള്ള സ്‌നേഹമാണെന്നാണ് പുതിയ പാഠ്യപദ്ധതി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. പൊതുവെ പ്രചരിപ്പിക്കപ്പെടുന്നത് പോലെ അത് ആര്‍ക്കെങ്കിലും എതിരായുള്ള യുദ്ധമല്ല അത്. നല്ല പ്രവര്‍ത്തികളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും ധര്‍മയുദ്ധത്തിന്റെ വിവക്ഷയ്ക്കകത്ത് വരുന്ന കാര്യങ്ങളാണെന്നും പുതിയ പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരാണ് ജിഹാദിന് സായുധ പോരാട്ടം എന്നര്‍ഥം നല്‍കുന്നതെന്നും അത് വിശദീകരിക്കുന്നു.

 അത്താത്തുര്‍ക്കിന് പ്രാധാന്യമില്ല

അത്താത്തുര്‍ക്കിന് പ്രാധാന്യമില്ല

ആധുനിക തുര്‍ക്കിയുടെ പിതാവായി അറിയപ്പെടുന്ന മുസ്തഫ കമാല്‍ അത്താത്തുര്‍ക്കിന് ഇതുവരെ നല്‍കപ്പെട്ടിരുന്ന പ്രാധാന്യം നല്‍കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. മതവും രാഷ്ട്രവും രണ്ടായി കാണണമെന്നു വാദിക്കുകയും അത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത നേതാവാണ് അത്താത്തുര്‍ക്ക്. രാജ്യത്തെ മതേതരവാദികള്‍ ആരാധനയോടെ കാണുന്ന നേതാവാണ് അദ്ദേഹം. എന്നാല്‍ നിലവിലെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇസ്ലാമിനോട് ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.

 ആഭ്യന്തര ശത്രുക്കള്‍ മൂന്ന്

ആഭ്യന്തര ശത്രുക്കള്‍ മൂന്ന്

പുതിയ പാഠപുസ്തകങ്ങളില്‍ തുര്‍ക്കി ഭരണകൂടം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി, ഇസ്ലാമിക് സ്റ്റേറ്റ്, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി പുരോഹിതന്‍ ഫത്ഹുല്ല ഗുലെന്റെ അനുയായി ശൃംഖല എന്നിവയാണവ. കഴിഞ്ഞ വര്‍ഷത്തെ അട്ടിമറിക്കു പിന്നില്‍ ഫത്ഹുല്ല ഗുലന്റെ ആളുകളാണെന്ന് തുര്‍ക്കി ഭരണകൂടം ആരോപിച്ചിരുന്നു.

 അട്ടിമറിക്കെതിരായ വിജയം ഐതിഹാസികം

അട്ടിമറിക്കെതിരായ വിജയം ഐതിഹാസികം

2016 ജൂലൈ 15ന് രാജ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സൈനികനടപടിക്കെതിരേ ഭരണകൂടം നേടിയ വിജയത്തെ ഐതിഹാസികവും ധീരോദാത്തവുമായ നേട്ടമായും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുണ്ട്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് രാജ്യത്തെ 33,000 അധ്യാപകര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയും 880 സ്‌കൂളുകള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തിരുന്നു. സൈനിക അട്ടിമറിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ അട്ടിമറി ശ്രമത്തെ സര്‍ക്കാര്‍ മറയാക്കുകയാണെന്നാണ് പിരിച്ചുവിടപ്പെട്ടവരുടെ ആരോപണം.

English summary
Students in Turkey are returning to school Monday where they will be taught evolution for the last time in their biology classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X