കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടിമറി ശ്രമം: 18632 സര്‍ക്കാര്‍ ജീവനക്കാരെ തുര്‍ക്കി പിരിച്ചുവിട്ടു! പത്രങ്ങളും ചാനലും പൂട്ടി!

  • By Desk
Google Oneindia Malayalam News

അങ്കാറ: ഭീകരവാദ സംഘടനകളുമായി ബന്ധം ആരോപിച്ച് 18632ലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റാബേസിലാണ് ഇക്കാര്യമുള്ളത്. രണ്ട് വര്‍ഷം മുമ്പ് നടന്ന പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്രയേറെ പേരെ പിരിച്ചുവിടാന്‍ ഭരണകൂടം തീരുമാനിച്ചത്. ഇവരില്‍ 8,998 പോലിസ് ഓഫീസര്‍മാര്‍, 3,077 ആര്‍മി ഉദ്യോഗസ്ഥര്‍, 1,949 വ്യോമസേനാ ഉദ്യോഗസ്ഥര്‍ 1,126 നാവിക സേനാ ഉദ്യോഗസ്ഥര്‍ എന്നിവരും 1,052 മറ്റു സര്‍ക്കാര്‍ ജോലിക്കാരും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 199 പേരും ഉള്‍പ്പെടും.

ഇതിനു പുറമെ പട്ടാള അട്ടിമറി നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സഹായിച്ചതായി കണ്ടെത്തിയ മൂന്ന് ദിനപ്പത്രങ്ങള്‍, ഒരു ടെലിവിഷന്‍ ചാനല്‍ എന്നിവ അടച്ചുപൂട്ടുകയും 12 സംഘടനകളെ നിരോധിക്കുകയും ചെയ്തു. നേരത്തേ പിരിച്ചുവിട്ട 148 പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി തിരിച്ചെടുത്തതായി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. പരാജയപ്പെട്ട അട്ടിമറി ശ്രമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഏഴു തവണ അടിയന്തരാവസ്ഥയുടെ കാലാവധി നീട്ടുകയായിരുന്നു. വരുന്ന ജൂലൈ 19 വരേക്കാണ് അവസാനമായി നീട്ടിയത്.

turkeymilitarycoup

പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടമറിക്കാന്‍ 2016 ജൂലൈയിലായിരുന്നു ശ്രമം നടന്നത്. അട്ടിമറി ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 230ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന ഫത്ഹുല്ല ഗുലന്റെ അനുയായികളാണ് ഇതിനു പിന്നിലെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഇദ്ദേഹവുമായും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധമുണ്ടെന്നാരോപിച്ച് ഒരു ലക്ഷത്തിലേറെ പേരെ പോലിസ് അറസ്റ്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അട്ടിമറി ശ്രമവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഗുലന്റെ നിലപാട്.

English summary
Turkish authorities have ordered the dismissal of more than 18,500 state employees over alleged links to terrorist organisations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X