കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനം:വീട്ടുജോലിയ്ക്കായി സ്ത്രീകളെ വിദേശത്തേയ്ക്ക് അയക്കില്ലെന്ന് ഇന്തൊനേഷ്യ

  • By Meera Balan
Google Oneindia Malayalam News

ജക്കാര്‍ത്ത: വിദേശ രാജ്യങ്ങളിലേയ്ക്ക് സ്ത്രീകളെ വീട്ടുജോലിയ്ക്ക് അയക്കുന്നത് രാജ്യത്തിന്റെ അഭിമാനത്തിന് ചേര്‍ന്നതല്ലെന്ന് ഇന്തൊനേഷ്യന്‍ പ്രസിഡന്റ്. യുഎഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ വീട്ടുജോലിക്കാരുടെ വീസയില്‍ എത്തുന്നതില്‍ വലിയൊരു ശതമാനവും ഇന്തൊനേഷ്യന്‍ സ്ത്രീകളാണ്.

മാനവ വിഭവശേഷി മന്ത്രലായത്തോട് ഇക്കാര്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍ാകാനും വീട്ടുജോലിയ്ക്കായി സ്ത്രീകള്‍ വിദേശത്തേയ്ക്ക് പോകുന്നത് തടയാനും പ്രസിഡന്റ് ജോകോ വിദോദോ പറഞ്ഞു.

Kitchen

യുഎഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലായി 2.3 മില്യണ്‍ ഇന്തൊനേഷ്യക്കാരാണ് ജീവിയ്ക്കുന്നത്. ഇവരില്‍ തന്നെ 1.2 പേര്‍ അനധികൃത കുടിയേറ്റക്കാരും പ്രശ്‌നങ്ങളില്‍ അകപ്പെട്ട് ജീവിയ്ക്കുന്നവരുമാണ്.

ആയിരത്തി എണ്ണൂറിലേറെപ്പേരേ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇനി വീട്ടുജോലിയ്ക്കായി സ്ത്രീകളെ അയക്കില്ലെന്നും ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പറയുന്നു. ഏറെ വൈകാതെ തന്നെ വിദേശത്തേയ്ക്ക് വീട്ടുജോലിയ്ക്ക് സ്ത്രീകളെ അയക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
UAE maids alert: No more Indonesians?President asks manpower minister to formulate plan to stop sending domestic workers abroad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X