ആഭ്യന്തര സംഘര്‍ഷം: യമനിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരമെന്ന് യു.എന്‍ പ്രതിനിധി

  • Posted By:
Subscribe to Oneindia Malayalam

സനാ: ആഭ്യന്തര സംഘര്‍ഷവും കോളറയും ജനജീവിതം തകര്‍ത്ത യമനില്‍ യുഎന്‍ ജീവകാരുണ്യ വിഭാഗം തലവന്‍ മാര്‍ക്ക് ലൗകോക്ക് സന്ദര്‍ശനത്തിനെത്തി. യുദ്ധവും രോഗവും സംഹാര താണ്ഡവമാടുന്ന യമനിലെ സാധാരണക്കാരുടെ അവസ്ഥ ദിവസം കഴിയുന്തോറും മോശമായി വരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരമായ സനായിലെ അഭയാര്‍ഥി ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായാരുന്നു അദ്ദേഹം.

ജെയ്റ്റ്ലിയുടെ മരുന്നിന് ശക്തി പോരാ... ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഐസിയുവിൽ തന്നെ, രാഹുലിന്റെ പരിഹാസം!

സപ്തംബര്‍ ഒന്നിന് യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലൗക്കോക്കിന്റെ ആദ്യത്തെ സന്ദര്‍ശന പരിപാടിയാണിത്.

marklowcock

യമനിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അധികൃതരുമായും ബന്ധപ്പെട്ട ദൂതന്‍മാരുമായും ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് താനിവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന യമന്‍ ജനതയ്‌ക്കൊപ്പം യുഎന്‍ ഉണ്ടാവുമെന്നും പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇവിടെയെത്തിയ അദ്ദേഹം അറിയിച്ചു.

രണ്ടര വര്‍ഷം മുമ്പ് ശിയാ ഹൂത്തി പോരാളികള്‍ തലസ്ഥാന നഗരിയായ സനാ പിടിച്ചെടുക്കുകയും പ്രസിഡന്റ് അ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തതു മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം പ്രാദേശിക സായുധ വിഭാഗങ്ങളുടെ സഹായത്തോടെ ഹൂത്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുമുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ 10,000ത്തിലേറെ ആളുകളെ കൊന്നൊടുക്കുകയും 70 ലക്ഷത്തോളം പേരെ പട്ടിണിക്കിടുകയും ചെയ്തതായാണ് യു.എന്‍ കണക്ക്. ഇരുവിഭാഗത്തിന്റെയും വ്യോമാക്രമണങ്ങളില്‍ നിരവധി സ്‌കൂള്‍കുട്ടിളും ആശുപത്രിയില്‍ കഴിയുന്ന രോഗികളും മരണപ്പെട്ടതായാണ് കണക്ക്. ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ട കോളറ 8.5 ലക്ഷം പേര്‍ക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
The UN's aid chief has arrived in Yemen's capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്