കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയുടെ തലക്കുമീതെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍; രണ്ടു കൽപിച്ച് അമേരിക്ക,സൈന്യം സജ്ജം

ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ യുഎസ് സൈന്യം സജ്ജമെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് അമേരിക്ക

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്ക-ഉത്തരകൊറിയ പോര് മുറുകുന്നു | Oneindia Malayalam

വാഷിംഗ്ടൺ: ഉത്തരകൊറിയയുടെ തലക്കുമീതെ ബോംബർ വിമാനം പറത്തി അമേരിക്ക. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും നേരിടാൻ യുഎസ് സൈന്യം സജ്ജമാണെന്ന് തെളിക്കുന്നതിനു വേണ്ടിയാണ് ഈ സൈനികാഭ്യാസമെന്ന് പെന്റഗൺ വക്താവ് അറിയിച്ചു.

japan

 അമിത് ഷായുടെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി രാംദേവ്; നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കണം അമിത് ഷായുടെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി രാംദേവ്; നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കണം

അമേരിക്കയുടെ രണ്ട് ബി-1 ലാൻസർ ബോംബർ വിമാനങ്ങളും വ്യോമസേനയുടെ നാലു എഫ്-15 സി വിമാനങ്ങളുമാണ് ശക്തിപ്രകടനം നടത്തിയത്. യുഎസ് സൈനികാഭ്യാസം നടത്തിയതായി ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തരകൊറിയയെ നശിപ്പിക്കും

ഉത്തരകൊറിയയെ നശിപ്പിക്കും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ വാക് പേര് രൂക്ഷമായി വരുകയാണ്. അതിനിടയിലാണ് അമേരിക്ക ഉത്തരകൊറിയയുടെ തലക്കുമീതെ ബോംബർ വിമാനം പറത്തിയത്. ഉത്തരകൊറിയയെ പൂർണ്ണമായും നശിപ്പിക്കുമെന്ന് ട്രംപ് യുഎന്നിൽ അറിയിച്ചിരുന്നു.

 ഹൈഡ്രജൻ ബോംബ് പരീക്ഷണം

ഹൈഡ്രജൻ ബോംബ് പരീക്ഷണം

പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയൻ മുനമ്പിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ ഒരു മാസത്തിനിടെ രണ്ട് തവണ ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഈ മിസൈലുകൾ പസഫിക് സമുദ്രത്തിലാണ് പതിച്ചത്.

 തുനിഞ്ഞിറങ്ങി ഉത്തരകൊറിയ

തുനിഞ്ഞിറങ്ങി ഉത്തരകൊറിയ

പസഫിക് സമുദ്രത്തിൽ ആണവ ബോബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇനി അടുത്ത ലക്ഷ്യം ആണവപോര്‍മുന ഘടിപ്പിച്ച മിസൈലും ജപ്പാന് മുകളിലൂടെ വിക്ഷേപിക്കാനായിരിക്കും ഉത്തരകൊറിയയുടെ പദ്ധതിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മേഖലയില്‍ ഉത്തരകൊറിയയുടെ മുഖ്യഎതിരാളികളാണ് ജപ്പാനും ദക്ഷിണകൊറിയയും. ഉത്തരകൊറിയയുമായി പോരാടാന്‍ ഈ രാജ്യങ്ങള്‍ക്ക് പിന്തുണയേകുന്നത് അമേരിക്കയാണ്.

ദക്ഷിണ കൊറിയ്ക്ക് സഹായവുമായി അമേരിക്ക

ദക്ഷിണ കൊറിയ്ക്ക് സഹായവുമായി അമേരിക്ക

ഉത്തരകൊറിയയുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ദക്ഷിണകൊറിയ്ക്ക് അമേരിക്ക ഒരുക്കി കൊടുത്ത മിസൈൽ പ്രതിരോധ സംവിധാനമുണ്ട്. രാജ്യത്തിന് മിസൈല്‍ വരുന്നത് കണ്ടെത്തി മറ്റൊരു മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുന്ന സംവിധാനമാണ് മിസൈല്‍ പ്രതിരോധ സംവിധാനം.

ജപ്പാന്റെ പ്രതിരോധ സംവിധാനം

ജപ്പാന്റെ പ്രതിരോധ സംവിധാനം

രണ്ടാലോക മഹായുദ്ധത്തിന് ശേഷം പ്രതിരോധരംഗത്ത് കാര്യമായ പുരോഗമനം ഇല്ലാത്ത ജപ്പാന് ഉത്തരകൊറിയയെ നേരിടാന്‍ കാര്യമായ പ്രതിരോധസംവിധാനങ്ങളില്ലെന്നാണ് വിലയിരുത്തല്‍. മിസൈല്‍ പ്രതിരോധസംവിധാനം ജപ്പാനില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം ഫലം ചെയ്യുമെന്നകാര്യത്തില്‍ സംശയമുണ്ട്.

ജപ്പാനു ഭീഷണി

ജപ്പാനു ഭീഷണി

അമേരിക്കയിലെ അലാസ്‌ക വരെ എത്താവുന്ന മിസൈലുകള്‍ ഈ അടുത്ത് വികസിപ്പിച്ചെടുത്ത ഉത്തരകൊറിയ ന്യൂയോര്‍ക്കിനേയും വാഷിംങ്ടണിനേയും ആക്രമിക്കാവുന്ന തരത്തിലുള്ള മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്‍. എന്നാല്‍ തൊട്ടടുത്ത രാജ്യങ്ങളായ ജപ്പാനേയും ദക്ഷിണകൊറിയയേയും ആക്രമിക്കാന്‍ സാധ്യമായ അനവധി ഹ്രസ്വദൂര മിസൈലുകള്‍ അവരുടെ പക്കലുണ്ട്. ഇവയിലേതെങ്കിലും ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബ് പസഫിക് സമുദ്രത്തിലേക്ക് അയക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചാല്‍ അത് ജപ്പാന് ഭീഷണിയാവും.

യുഎസ് മൗനം പാലിക്കില്ല

യുഎസ് മൗനം പാലിക്കില്ല

ജപ്പാന്റെ വ്യോമാതിര്‍ത്തിയിലേക്ക് ഇനിയൊരു മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചാല്‍ അത് യുഎസ് തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗദ്ധര്‍ കരുതുന്നത്. വരും മാസങ്ങളില്‍ ചില പരീക്ഷണ മിസൈലുകള്‍ അയച്ച ശേഷമായിരിക്കും, യഥാര്‍ത്ഥ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച മിസൈല്‍ അവര്‍ അയക്കുകയെന്ന് പ്രതിരോധവിദ്ഗദ്ധനായ ജെയിംസ് ആക്ടണ്‍ നിരീക്ഷിക്കുന്നു. ഇനി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരീക്ഷണം ഉണ്ടായാല്‍ യുഎസ് മൗനം പാലിക്കില്ല

English summary
US bombers on Saturday flew further north of the Korean Demilitarised Zone than ever before this century, staging a show of force as North Korea’s foreign minister warned that the US was pushing them closer towards retaliation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X