കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ വിതരണം; ഇന്ത്യക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനയും അമേരിക്കയും

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദിയെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചത്. 'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് വാക്സിന്‍ വിതരണത്തില്‍ മറ്റ് ലോക രാജ്യങ്ങളേക്കാള്‍ മകിച്ച രീതിയിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്.

who

ആഗോള ആരോഗ്യ മേഖലയില്‍ ഇന്ത്യയുടെ സംഭാവനകൾ അഭിനന്ദനീയമാണ്. ലക്ഷക്കണക്കിന് വാക്‌സിൻ ഡോസുകളാണ് ഇന്ത്യ ദക്ഷിണേഷ്യയിൽ ഇതിനോടകം തന്നെ വിതരണം ചെയ്ത് കഴിഞ്ഞു. മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യ വാക്സിന്‍ എത്തിക്കുന്നത് സൗജന്യമായാണ്. ഇന്ത്യയെന്ന യഥാർത്ഥ സുഹൃത്ത് അവരുടെ മെഡിക്കൽ രംഗത്തെ ലോക ജനതയെ സഹായിക്കാനായി പ്രയോജനപ്പെടുത്തിയിരിക്കുകയാണെന്നുമാണ് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തത്.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ വിമർശനത്തിനു മറുപടിയുമായി ആരോഗ്യമന്ത്രി

English summary
Vaccine supply; The World Health Organization and the United States thank India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X