കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാച്ചാരെ ആവശ്യമുണ്ട്... ഒന്നല്ല, എട്ട് പേരെ! അങ്ങ് സൗദിയില്‍

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: ആരാച്ചാര്‍ എന്ന ജോലി ചെയ്യാന്‍ ആളെ കിട്ടാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും ആ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടിലാണെങ്കില്‍ വധശിക്ഷ തന്നെ വല്ലപ്പോഴും സംഭവിയ്ക്കുന്ന കാര്യം ആണ്.

എന്നാല‍ സൗദി അറേബ്യയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അത്യാവശ്യം വധശിക്ഷകള്‍ ഇടക്കിടെ നടക്കുന്ന സൗദി അറേബ്യയില്‍ ആരാച്ചാരായി ജോലി നോക്കാന്‍ ആളുകളെ ക്ഷണിച്ചിട്ടുണ്ട് ഇപ്പോള്‍. എട്ട് ഒഴിവുകളാണത്രെ ഉള്ളത്.

Sword

മതപരമായ ജോലി എന്ന് പ്രേത്യകം രേഖപ്പെടുത്തിയാണ് ഇത് സംബന്ധിച്ച പരസ്യം നല്‍കിയിട്ടുള്ളത്. സിവില്‍ സര്‍വ്വീസ് ജോബ് പോര്‍ട്ടലിലാണ് വിജ്ഞാപനം. സിവില്‍ സര്‍വ്വീസിലെ ഏറ്റവും താഴെ തട്ടിലുള്ള ശമ്പള സ്‌കെയിലായിരിയ്ക്കും ആരാച്ചാര്‍ക്ക് ലഭിയ്ക്കുക.

സംഭവം വലിയ വാര്‍ത്തയാണ് കെട്ടോ... ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

സൗദിയിലെ ആരാച്ചാറുടെ ജോലി എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ തൂക്കിക്കൊല്ലല്‍ പോലെ ആകാനിടയില്ല. മയക്കുമരുന്ന് വ്യാപാരം, ആയുധ കള്ളക്കടത്ത്, കൊലപാതകം എന്നിവയ്ക്ക് പൊതു സ്ഥലത്ത് കഴുത്തറുത്തായിരിയ്ക്കും വധശിക്ഷ നടപ്പാക്കുക. മോഷണക്കുറ്റത്തിന് ചിലപ്പോള്‍ കൈകള്‍ മുറിച്ച് കളയാനും കോടതി വിധിയ്ക്കാറുണ്ട്.

ഈ വര്‍ഷം ഇതുവരെ സൗദി അറേബ്യയില്‍ 85 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം ആകെ 88 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. ഈ വര്‍ഷം പകുതിയാകുമ്പോഴേയ്ക്കും ഇത്രയധികം ആളുകള്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട് എന്നത് സൗദിയെ സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന കണക്ക് തന്നെ ആണ്.

English summary
Job seekers in Saudi Arabia who have a strong constitution and endorse strict Islamic law might consider new opportunities carrying out public beheadings and amputating the hands of convicted thieves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X