കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആണവ കരാര്‍: ഭീഷണി വേണ്ടെന്ന് ട്രംപിനോട് റഷ്യ

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍/മോസ്‌കോ: ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസ് കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചതോടെ ഭീകരവിരുദ്ധയുദ്ധത്തിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.

ഭീഷണിയുടെ കാലം കഴിഞ്ഞു

ഭീഷണിയുടെ കാലം കഴിഞ്ഞു

ഇറാന്‍ കരാര്‍ വിഷയത്തില്‍ ട്രംപിന്റെ ഭീഷണി വേണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഇത്തരം ഭീഷണികള്‍ക്കോ പരുക്കന്‍ സംസാരങ്ങള്‍ക്കോ സ്ഥാനമില്ല. അതൊക്കെ നാശത്തിലേക്കേ കൊണ്ടെത്തിക്കൂ. ഭൂതകാലത്തിന്റെ ഹാങ്ങോവറിലാണ് അമേരിക്കയിപ്പോള്‍. രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാന്യമായ രീതി ഇതല്ല- റഷ്യ വ്യക്തമാക്കി. ഇറാന്‍ ആണവ നയത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത ട്രംപിന്റെ നടപടി ഖേദകരമാണ്. ഇറാനെതിരേ റിപ്പോര്‍ട്ട് നല്‍കിയ നടപടി മൂലം കരാര്‍ പാലിക്കുന്നതില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും കരാറിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ് അതെന്നും റഷ്യ ചൂണ്ടിക്കാട്ടി.

ഫ്രഞ്ച്, ജര്‍മനി, ബ്രിട്ടന്‍ സംയുക്ത പ്രസ്താവന

ഫ്രഞ്ച്, ജര്‍മനി, ബ്രിട്ടന്‍ സംയുക്ത പ്രസ്താവന

പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരേ ഭീകരവിരുദ്ധ യുദ്ധത്തിലെ അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവയും രംഗത്തെത്തി. ആണവ കരാറിനെതിരേ നടപടി സ്വീകരിക്കുന്നതിനു മുമ്പ് യു.എസ് ഭരണകൂടവും അമേരിക്കന്‍ കോണ്‍ഗ്രസും നന്നായി ആലോചിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ സംയുക്ത പ്രസാതവനയില്‍ ആവശ്യപ്പെട്ടു. കരാര്‍ പ്രകാരം ഒഴിവാക്കിയ ഉപരോധങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ അപകടത്തിലാക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നല്‍കി.

 ട്രംപിന് കരാര്‍ റദ്ദാക്കാന്‍ അധികാരമില്ലെന്ന് ഇ.യു

ട്രംപിന് കരാര്‍ റദ്ദാക്കാന്‍ അധികാരമില്ലെന്ന് ഇ.യു

ഇറാന്‍ ആണവ കരാര്‍ അന്താരാഷ്ട്ര കരാറാണെന്നും ഏതെങ്കിലും ഒരു രാജയത്തിന് അത് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശനയവിഭാഗം അധ്യക്ഷ ഫ്രഡെറിക്ക മൊഗെറിനി അഭിപ്രായപ്പെട്ടു. അതൊരു ഉഭയകക്ഷി കരാറല്ല, അത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റേത് സ്വന്തമവുല്ല. അമേരിക്കന്‍ പ്രസിഡന്റിന് ഒരു പാട് അധികാരങ്ങളുണ്ടാവാം. പക്ഷെ, കരാര്‍ പിന്‍വലിക്കാനുള്ള അധികാരമില്ല- ബ്രസല്‍സില്‍ നടത്തിയ പ്രസ്താവനയില്‍ അവര്‍ അഭിപ്രായപ്പെട്ടു.

യു.എന്നെക്കും അമേരിക്കയ്‌ക്കെതിര്

യു.എന്നെക്കും അമേരിക്കയ്‌ക്കെതിര്

കരാര്‍ പിന്‍വലിക്കാനുള്ള നീക്കത്തില്‍ യു.എന്നും അമേരിക്കയ്‌ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആത്യന്തികമായി കരാര്‍ നിലനില്‍ക്കുമെന്ന പ്രതീക്ഷയാണ് യു.എന്നിനുള്ളതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ആണവ നിര്‍വ്യാപനമെന്ന ലക്ഷ്യം കൈവരിക്കുന്നതിലും മേഖലയിലെ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിലും സുപ്രധാന നേട്ടമായിരുന്നു കരാറെന്നും അത് പിന്‍വലിക്കാനുള്ള തീരുമാനം ഖേദകരമാണെന്നും സെക്രട്ടറി ജനറല്‍ കരുതുന്നതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

ഇസ്രായേല്‍, സൗദി, യു.എ.ഇ പിന്തുണ

ഇസ്രായേല്‍, സൗദി, യു.എ.ഇ പിന്തുണ

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി ആ രാജ്യത്തിനെതിരായ ഉപരോധം തിരിച്ചുകൊണ്ടുവരാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് മൂന്ന് രാഷ്ട്രങ്ങള്‍. ഇസ്രായേലിന് പുറമെ അറബ് രാജ്യങ്ങളായ സൗദിയും യു.എ.ഇയുമാണിവ. കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയ്ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ രാജ്യമായിരുന്നു ഇസ്രായേല്‍. ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാന്‍ മേഖലയിലെ സായുധ ശക്തിയായ വളരുന്നതില്‍ താല്‍പര്യമില്ലാത്ത സൗദിയും യു.എ.ഇയും അമേരിക്കയ്ക്ക് എല്ലാ വിധ പിന്തുണയും ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
World leaders were quick to react to US President Donald Trump's decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X