സിഒടി നസീര്‍ വധശ്രമക്കേസ്: സിപിഎം ഉന്നതനേതാവിനെ ചോദ്യം ചെയ്യും, പോലീസ് ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി തലശ്ശേരിയിലെ സിഒടി നസീറിനെ വധിക്കാന്പിഎം യുവനേതാവിന് വധശ്രമത്തില്‍ പങ്കുണ്ടെന്നാണ് സൂചന. എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുണ്ടെന്നാണ് സൂചന.
അമേഠിയിലെ കൊലപാതകം, രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി!നിങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ കിട്ടി
എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം. ഈക്കാര്യം നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശിക്കവെ ജില്ലാസെക്രട്ടറി എം വി ജയരാജന് വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി ഏരിയാസെക്രട്ടറിയും ഇതേ നിലപാട് ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

നസീറിന് പലതവണ ഫോണ്‍ഭീഷണി
സിപിഎം വിമതനായി പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുപോയ സിഒടി നസീറിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ആരോപണ വിധേയനായ യുവനേതാവ് പലപ്പോഴായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈകോള് ലിസ്റ്റ് പൊലിസിനു കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്ന പരാതിയും നസീര്‍ മാധ്യമങ്ങളോട് ഉന്നയിച്ചിട്ടുണ്ട്.

യുവ നേതാവിന്റെ ഭീഷണി
തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ച നിന്നെ വെറുതെ വിടില്ലെന്നും കനത്ത തിരിച്ചടി അനുഭവിക്കേണ്ടിവരുമെന്നും ഈ യുവനേതാവ് ഭീഷണിമുഴക്കിയതായി നസീര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സില്ബന്ധികളായ തലശ്ശേരിയിലെ ചില പ്രാദേശിക നേതാക്കളും ഈക്കാര്യം പലയിടങ്ങളിലും ആവര്‍ത്തിച്ചു. നേരത്തെ രണ്ടു തവണനസീറിനെതിരെ വധശ്രമം നടന്നിട്ടുണ്ടെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല. പൊന്ന്യം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെയാണ് നസീറിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തലശ്ശേരിയില്‍ നടന്ന ഒരു ഇഫ്താര്‍ സംഗമത്തിനിടെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത യുവനേതാവും സി.ഒ.ടി നസീറും തമ്മില്‍ വാക്തര്‍ക്കമുണ്ടായതായും നേതാവ് പരസ്യമായി ഭീഷണിമുഴക്കിയതായും നസീര്‍ പറയുന്നു.

ക്വട്ടേഷന്‍ നടപ്പാക്കിയത് സ്വന്തം ഗുണ്ടാസംഘങ്ങള്‍
സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വടകരയില്‍ എല്‍ഡി എഫ് സ്ഥാനാര്‍ഥി പി.ജയരാജനെതിരെയാണ് സംശയത്തിന്റെ വാള്‍മുന നീണ്ടത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെയെന്ന മട്ടിലായിരുന്നു അത്. വടകരയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ നേതാക്കള്‍ ജയരാജനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിച്ചു. എന്നാല്‍ അടിയും കിട്ടി പുളിയും കുടിച്ചുവെന്ന മട്ടില്‍ വടകരയില്‍ തോറ്റു ഹതാശനായി നില്ക്കുന്ന പിജയരാജനെ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തുവരാത്തത് ജയരാജനെ സ്വന്തം നിരപരാധിത്വം താനെ തെളിയിക്കാന്‍ പ്രേരിപ്പിച്ചു.

നേതാക്കളുടെ ആശുപത്രി സന്ദര്‍ശനം
നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു തനിക്കോ പാര്‍ട്ടിക്കോ ഈക്കാര്യത്തില്‍ പങ്കില്ലെന്നു ജയരാജന് പറഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. തന്റെ അക്കൗണ്ടില്‍ ഈ കുറ്റക്യത്യം കൂടി സമര്‍ഥമായി തന്റെ തലയില്‍ വച്ച് കൃത്യം ചെയ്തവര്‍ രക്ഷപ്പെടാന്‍ നോക്കേണ്ട എന്ന സന്ദേശം നല്‍കുകയായിരുന്നു ജയരാജന്. ഇതോടെ പാര്‍ട്ടി ജില്ലാസെക്രട്ടറി എം വി ജയരാജന്, സംസ്ഥാന സമിതിയംഗം എ. എന്‍ ഷംസീര്‍ എന്നിവര്‍ വ്യത്യസ്ത ഘട്ടങ്ങളിലായി ആശുപത്രി സന്ദര്‍ശിക്കുകയും സംഭവത്തിനു പിന്നില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കാര്യം നസീറിനോട് പറയുകയുമുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും വധശ്രമത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെടുക്കുമെന്ന് എം വി ജയരാജന് ഉറപ്പു നല്‍കിയതായി സിഒടി നസീര്‍ തന്നെ വ്യകതമാക്കുകയുണ്ടായി.

പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്
അക്രമം നടന്ന കായ്യത്ത് റോഡിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വച്ച ക്യാമറയില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലിസിനു ലഭിച്ചത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നു തെളിഞ്ഞതോടെ മൗനം പാലിക്കുകയാണ് പാര്‍ട്ടി. പിടിയിലായവര്‍ നല്കിയ മൊഴി പ്രകാരം സിപിഎം പ്രാദേശിക നേതൃത്വവും ഉന്നത നേതാവും നല്കിയ ക്വട്ടേഷനാണ് നസീര്‍ വധശ്രമമെന്നു തെളിഞ്ഞതോടെ സിപിഎം നേരത്തെയുയര്‍ത്തിയ നിരപരാധിത്വ നാടകം പാടെ പൊളിഞ്ഞിരിക്കുകയാണ്. സിഒടി നസീറിന്റെ സഹോദരന് തലശ്ശേരി ലോക്കലിലെ ഒരു പ്രധാനനേതാവും ബ്രാഞ്ച് സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ പാര്‍ട്ടി കുടുംബമാണ് നസീറിന്റെത്. അക്രമം നടന്നതിനു ശേഷം ഇവരും ബന്ധുക്കളും പാര്‍ട്ടിയോട് അകന്നിരിക്കുകയാണ്. ഇതു സിപിഎമ്മിനെ പൂര്‍ണമായി വെട്ടിലാക്കിയിരിക്കുകയാണ്.

കുടിപ്പകയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യവും
നസീറിനെതിരെയുള്ള വധശ്രമത്തിനു പിന്നില്‍ രാഷ്ട്രീയത്തിലുപരിയായി വ്യക്തിവൈരാഗ്യവും ഇഴുകി ചേര്‍ന്നിട്ടുണ്ടെന്നാണ് പൊലിസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. തലശ്ശേരിയിലെ സി. പി. എമ്മിന്റെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്ന യുവനേതാവും സി.ഒ.ടി നസീറും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോഴെ വ്യക്തിവൈരാഗ്യവും മൂപ്പിളമ തകര്‍ക്കവുമുണ്ടായിരുന്നു. നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിക്കുമ്പോള്‍ തുറന്ന ഇടപെടലിലൂടെ ഏറെ ജനകീയ അംഗീകാരം നേടിയ നസീറിനെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കിയത് ഈ യുവജനനേതാവാണെന്നു പറയുന്നു.

ഭീഷണി ഫോണ്‍കോളുകള്‍ പരിശോധിക്കും
തലശ്ശേരി നഗരം കേന്ദ്രീകരിച്ചു നസീറും സുഹൃത്തുക്കളും രൂപീകരിച്ച കിവീസ് എന്ന ക്ലബ് പൊതുവിഷയങ്ങളില്‍ ഇടപെടുകയും നഗരസഭയ്ക്കും സിപി എമ്മിനെതിരെയും വിമര്‍ശനമുന്നയിക്കുകയും ചെയ്തതോടെ വൈ്രാഗ്യം ആളിക്കത്തി. അക്രമരരാഷട്രീയത്തിനെതിരെയുള്ള സമാധാനസന്ദേശ പ്രചരണം, തണല്‍മരങ്ങള്‍ മുറിക്കുന്നതിനെതിരെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പൊതുകിണറുകള്‍ ശുചീകരണം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ കിവീസ് നിലപാട് ശക്തമാക്കിയത് നസീറിന് പാര്‍ട്ടിക്കുളളില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിയിച്ചു. ഇതോടെയാണ് നസീറിനെ കായികപരമായി ഇല്ലാതാക്കാന്‍ നേരത്തെ ശ്രമങ്ങള്‍ നടന്നത്. നസീറിനെ ഭീഷണിപ്പെടുത്തി യുവനേതാവ് ചെയ്ത ഫോണ്‍കോളുകള്‍ പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം.

സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍
ഇതില്‍ വ്യക്തതവരുത്തുന്നതിനായി നേതാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ ഈക്കാര്യത്തില്‍ അനന്തരനടപടി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നസീര്‍ വധശ്രമക്കേസില്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് പാര്‍ട്ടിയിലെ തിളങ്ങുന്ന മുഖങ്ങളിലൊന്നായ യുവജനനേതാവ് അറസ്റ്റു ചെയ്യപ്പെട്ടാല്‍ അതിഭീകരമായ പ്രത്യാഘാതം തലശ്ശേരിയിലുണ്ടാകും. കേരളത്തില്‍ മുഴുവന്‍ സി പി എം അക്രമരാഷ്ട്രീയമെന്ന പ്രചരണം നടത്തുന്ന യുഡിഎഫിനും ബിജെപിക്കും അടിക്കാനുള്ള ഒരു വടിയായി അതുമാറിയേക്കും.