• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാസര്‍ഗോട്ടെ സഹോദരങ്ങളുടെ മരണം: മരണകാരണം ഇനിയും സ്ഥിരീകരിക്കാനായില്ല, വിദഗ്ധ സംഘം പരിശോധനക്ക്!

  • By Desk

കാസര്‍ഗോഡ്: ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ കന്യാപ്പടിയില്‍ സഹോദരങ്ങള്‍ മരിക്കാനിടയായ സംഭവത്തിന്റെ കാരണം ഇനിയും സ്ഥിരീകരിക്കാനായില്ല. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു. സാമ്പിളുകള്‍ ശേഖരിച്ചു. മംഗളൂരുവിലെ ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് ലഭ്യമായ പ്രകാരം മിലിയോഡോസിസ് എന്ന നിഗമനത്തിലായിരുന്നു അധികൃതര്‍.

എന്‍സിപിക്ക് വീണ്ടും തിരിച്ചടി; വനിതാ വിഭാഗം അധ്യക്ഷ രാജിവെച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

അതേസമയം മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ രോഗസ്ഥിരീകരണം സാധ്യമാകുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടം എവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് എപിഡെമിയോളജിസ്റ്റ് ഡോ.എ.സുകുമാരന്‍ പറഞ്ഞു.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂര്‍വമായി വായുവിലെയും പകരാം. വളര്‍ത്തുമൃഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുമ്പും ഒറ്റപ്പെട്ട രീതിയില്‍ സംസ്ഥാനത്തു ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരീരഭാഗങ്ങളില്‍ മുറിവുള്ളവര്‍ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് പൂച്ച, ആട് ഉള്‍പ്പടെയുള്ള വളര്‍ത്ത് മൃഗങ്ങളുടെ രക്തസാമ്പിള്‍ എന്നിവ ശേഖരിച്ചു വിവിധ തലങ്ങളില്‍ ലബോറട്ടറി പരിശോധന നടത്തും. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപിഡെമിയോളജിസ്റ്റ് ഡോ. റോബിന്‍ എസ,് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതീ രഞ്ജിത് ജില്ലാഎപിഡെമിയോളജിസ്റ്റ് ഫ്‌ളോറിജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബദിയടുക്ക കന്യാപ്പാടി പള്ളിക്കണ്ടം സിദ്ധീഖിന്റെ മക്കളായ സിദ്‌റത്തുല്‍ മുന്‍ഫല(6), മൊയ്തീന്‍ സിനാന്‍(6) എന്നിവരാണ് മരണപ്പെട്ടത്.

English summary
Experts from Manippal in Kasargod after siblings dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X