കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പയ്യന്നൂരില്‍ ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു സംസാരിക്കുകായിരുന്നു മന്ത്രി. അന്നൂര്‍ മഹാദേവ ഗ്രാമം, കവ്വായി തുടങ്ങി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളെ കോര്‍ത്തിണക്കിയാകും പഴയ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം പുരാവസ്തു വകുപ്പ് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഇത്തരമൊരു മ്യൂസിയത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശം പയ്യന്നൂരാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചരിത്ര പൈതൃകം ഉള്‍ക്കൊള്ളുന്ന മ്യൂസിയമാക്കി ഇതിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പ് 90 ലക്ഷം രൂപ ചിലവഴിച്ചാണ്് പയ്യന്നൂര്‍ പഴയ പോലിസ് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണിപൂര്‍ത്തിയാക്കിയത്.

Ramachandran Kadannappally

1910ല്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്‍ 2016ലാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ക്വിറ്റിന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമരപോരാളികള്‍ പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷനു മുന്നിലെ ബ്രിട്ടീഷ് പതാക വലിച്ചു താഴ്ത്തി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് ദേശീയ പ്രക്ഷോഭ ചരിത്രത്തിലെ പ്രധാന ഏടാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി നൂറുദ്ദീന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.പി ജ്യോതി, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍- ചാര്‍ജ്ജ് പി ബിജു, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടര്‍ ഇന്‍- ചാര്‍ജ്ജ് എസ് അബു, ചരിത്ര പൈതൃക മ്യൂസിയം എക്സി. ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള എക്സി. ഡയറക്ടര്‍ ടി.കെ കരുണാദാസ്, മ്യൂസിയം- മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗംഗാധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ശ്രീജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ഐ മധുസൂദനന്‍, അഡ്വ. ഡി.കെ ഗോപിനാഥ്, കെ.കെ ജയപ്രകാശ്, എം രാമകൃഷ്ണന്‍, കെ.ടി സഹദുള്ള, ടി.സി.വി ബാലകൃഷ്ണന്‍, എ.വി തമ്പാന്‍, പി.വി ദാസന്‍, ടി രാമകൃഷ്ണന്‍, കെ.വി കൃഷ്ണന്‍, ഇഖ്ബാല്‍ പോപ്പുലര്‍, ടി.പി സുനില്‍കുമാര്‍, ബി സജിത്ലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ റജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സ്വാഗതവും പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

English summary
Gandhi memorial museum will be set up in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X