• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഭിഭാഷകയുടെ മരണം: ബ്ളേഡ് ഇടപാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം, തിരച്ചില്‍ ഊര്‍ജിതം..

  • By Desk

കണ്ണൂർ: ത​ല​ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക എ​ട​ക്കാ​ട് ക​ട​മ്പൂ​ര്‍ നി​വേ​ദ്യ​ത്തി​ല്‍ പ്രി​യ രാ​ജീ​വ്(38) സ്വ​ന്തം വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ബ്ലേ​ഡ് മാ​ഫി​യ ആ​ണെ​ന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പ്രി​യ​യെ ബ്ലേ​ഡ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ ​അ​ഭി​ഭാ​ഷ​ക​നെ കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ത​ല​ശേ​രി​ക്ക​ടു​ത്തു​ള്ള ഈ ​അ​ഭി​ഭാ​ഷ​ക​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​ണ് പ്രി​യ സാമ്പത്തികഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​തെന്ന സൂചന ലഭിച്ചിട്ടുണ്ട്.

പിണറായി മന്ത്രിസഭയിൽ അഴിച്ച് പണിക്ക് സാധ്യത, പ്രമുഖർ പുറത്തേക്ക്, കടകംപള്ളി സുരേന്ദ്രനും?

ഇവരൊന്നിച്ച് മംഗളൂരിലേക്ക് നിരവധി തവണ യാത്ര നടത്തിയതായി പോലീസ് പറഞ്ഞു. ഈ യാത്രാവിവരങ്ങൾ മംഗളുരു പോലീസുമായി ബന്ധപ്പെട്ട് പരിശോധിക്കും. ഈകേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​രു​ള്‍​പ്പെ​ടെ പ​ത്ത് അ​ഭി​ഭാ​ഷ​ക​രെ ഡി​വൈ​എ​സ്പി പിപി സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​തി​ന​കം ചോ​ദ്യം ചെ​യ്ത് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പിപി സ​ദാ​ന​ന്ദ​ന്‍ ഏ​റ്റെ​ടു​ത്ത​ത്. പ്രി​യ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ “പ​ണം കൊ​ടു​ത്തു മ​ടു​ത്തു’​വെ​ന്ന വ​രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ്ലേ​ഡുകാരാണ്അ​ഭി​ഭാ​ഷ​ക​യെ മ​ര​ണ​ത്തി​ന് പിന്നിലെന്ന വിവരം ലഭിച്ചത്. പ്രി​യ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്ന് ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ന് നാ​ല് ല​ക്ഷം രൂ​പ​യും പ്രി​യ ന​ല്‍​കാ​നു​ണ്ടെ​ന്നും അ​റി​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ത​ല​ശേ​രി​യി​ലേ​യും ക​ണ്ണൂ​രി​ലേ​യും നി​ര​വ​ധി അ​ഭി​ഭാ​ഷ​ക​രി​ല്‍ നി​ന്നും പ്രി​യ പ​ണം ക​ടം വാ​ങ്ങി​യി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​തു​ക​ക​ളെ​ല്ലാം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ക​യ്യി​ലാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി പ്രി​യ ബ്ലേ​ഡ് മാ​ഫി​യ​യി​ല്‍ നി​ന്നും പ​ണം വാ​ങ്ങി​യ​താ​യു​ള്ള സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ രേ​ഖ ച​മ​ച്ചു ന​ല്‍​കി​യ ത​ല​ശേ​രി​യി​ലെ എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നെ പോ​ലീ​സ് ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ത​നി​ക്ക് ചെ​വി കേ​ള്‍​ക്കു​ന്നി​ല്ലെ​ന്നാ​ണ് നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ന്‍ പോ​ലീ​സി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് അ​ഭി​ന​യ​മാ​ണോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ദ​രു​ടെ സാ​നി​ധ്യ​ത്തി​ല്‍ നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

ഭ​ര്‍​ത്താ​വ് അ​യ​ച്ചു കൊ​ടു​ക്കു​ന്ന 45000 രൂ​പ​യും കേ​സ് ന​ട​ത്തി കി​ട്ടു​ന്ന തു​ക​യു​മു​ള്‍​പ്പെ​ടെ ഒ​രു ല​ക്ഷം രൂ​പ വ​രെ മാ​സ വ​രു​മാ​ന​മു​ള്ള പ്രി​യ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ ദു​രൂ​ഹ​ത പൂ​ര്‍​ണ​മാ​യും മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ പ്രി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന കോ​ട​തി ഡ്യൂ​ട്ടി​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​നെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.​ഇ​യാ​ളി​ല്‍ നി​ന്നും ചി​ല വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

സൈ​ബ​ര്‍ സെ​ല്ലി​ല്‍ നി​ന്നും ല​ഭി​ച്ച പ്രി​യ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. നി​യ​മ പു​സ്ത​ക​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും പ്രി​യ ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് പേരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ നവംബ​ര്‍ 13 ന് ​രാ​വി​ലെ​യാ​ണ് പ്രി​യ​യെ വീ​ട്ടി​ൽ ജീവനൊടുക്കിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

English summary
Police investigation started on advocate's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X