വീണ്ടും ട്വിസ്റ്റ്... ചാര്‍ളിയുടെ വഴിയെ വിപിന്‍ ലാലും, ദിലീപിനെ പൂട്ടാന്‍ പോലീസ് അടവുമാറ്റുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും ട്വിസ്റ്റ്. കേസില്‍ പ്രതിയായ ദിലീപിനെ പൂട്ടാന്‍ പോലീസ് സകല അടവുകളും പയറ്റുകയാണ്.

കേസിലെ മുഖ്യ സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരന്‍ അടുത്തിടെ മൊഴി മാറ്റിയിരുന്നു. ഈ മൊഴി കേസില്‍ ദിലീപിന് അനുകൂലമാവാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് പോലീസ് അണിയറയില്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നത്.

 വീണ്ടുമൊരു മാപ്പുസാക്ഷി

വീണ്ടുമൊരു മാപ്പുസാക്ഷി

കേസില്‍ മറ്റൊരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്താം പ്രതി

പത്താം പ്രതി

നിലവില്‍ കേസില്‍ പത്താം പ്രതിയായിട്ടുള്ള വിപിന്‍ ലാലിനെയാണ് മാപ്പുസാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നത്.

 കത്തെഴുതാന്‍ സഹായിച്ചു

കത്തെഴുതാന്‍ സഹായിച്ചു

മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനു എഴുതിയ കത്ത് നേരത്തേ പുറത്തുവന്നിരുന്നു. ഈ കത്ത് സുനി എഴുതിച്ചത് വിപിന്‍ ലാലിനെ കൊണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ജയിലില്‍ വച്ച് സുനിയുടെ ഫോണ്‍ വിളിക്കും വിപിന്‍ ഒത്താശ ചെയ്തിരുന്നതായും തെളിഞ്ഞിരുന്നു.

മൊഴിയെടുത്തു

മൊഴിയെടുത്തു

മാപ്പുസാക്ഷിയാക്കുന്നതിന്റെ ഭാഗമായി വിപിന്‍ലാല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയെന്നാണ് കേരള കൗമുദി പറയുന്നത്.

ചാര്‍ളിയുടെ വഴിയെ...

ചാര്‍ളിയുടെ വഴിയെ...

കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയെയും മാപ്പുസാക്ഷിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയിലെ കോടതിയില്‍ ഇയാള്‍ നേരത്തേ ദിലീപിനെതിരേ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.

ചാര്‍ളി പറഞ്ഞത്

ചാര്‍ളി പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് പള്‍സര്‍ സുനി തന്നോട് വെളിപ്പെടുത്തിയിരുന്നതായാണ് ചാര്‍ളി കോടതിയില്‍ മൊഴി നല്‍കിയത്. ദിലീപിന്റെ ക്വട്ടേഷനാണ് ഇതെന്നും സുനി പറഞ്ഞതായും ചാര്‍ളി മൊഴി നല്‍കിയിരുന്നു.

 ഒളിവില്‍ കഴിഞ്ഞത് ചാര്‍ളിയുടെ വീട്ടില്‍

ഒളിവില്‍ കഴിഞ്ഞത് ചാര്‍ളിയുടെ വീട്ടില്‍

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ സുനി കോയമ്പത്തൂരിലുള്ള ചാര്‍ളിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ക്വട്ടേഷനെക്കുറിച്ചും ദിലീപിന്റെ പങ്കിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്നും ചാര്‍ളി വെളിപ്പെടുത്തിയിരുന്നു.

 ചാര്‍ളി മൊഴി മാറ്റിയോ?

ചാര്‍ളി മൊഴി മാറ്റിയോ?

അതിനിടെ ചാര്‍ളിയും മൊഴി മാറ്റിയെന്ന തരത്തില്‍ ചില സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പോലീസ് ഇതുവരെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുഖ്യ സാക്ഷിയുടെ മൊഴിമാറ്റം

മുഖ്യ സാക്ഷിയുടെ മൊഴിമാറ്റം

കേസിലെ മുഖ്യ സാക്ഷിയായിരുന്ന ലക്ഷ്യയിലെ മാനേജര്‍ മൊഴി മാറ്റിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ആദ്യം പറഞ്ഞ കാര്യങ്ങളില്‍ നിന്നു വ്യതിചലിച്ചത്.

വീഡിയോ പക്കലുണ്ട്

വീഡിയോ പക്കലുണ്ട്

മുഖ്യ സാക്ഷിയുടെ മൊഴിമാറ്റത്തെ ദിലീപിനെതിരേയുള്ള ആയുധമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇത് വീഡിയോയായി റെക്കോര്‍ഡ് ചെയ്ത് പോലീസ് സൂക്ഷിച്ചിട്ടുമുണ്ട്.

ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

പള്‍സര്‍ സുനിയെ പോലീസ് പിടികൂടുന്നതിനു മുമ്പ് ദിലീപിനെയും കാവ്യാ മാധവനെയും അന്വേഷിച്ച് ലക്ഷ്യയില്‍ വന്നിരുന്നുവെന്നാണ് ജീവനക്കാരന്‍ ആദ്യം അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ രഹസ്യമൊഴിയില്‍ ഇയാള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.

ദിലീപിന് തിരിച്ചടിയാവും

ദിലീപിന് തിരിച്ചടിയാവും

മുഖ്യ സാക്ഷി മൊഴി മാറ്റിയത് വിചാരണ വേളയില്‍ ദിലീപിനു തന്നെ തിരിച്ചടിയാവാനിടയുണ്ട്. നേരത്തേ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

മൊഴിമാറ്റത്തെക്കുറിച്ച് നേരത്ത് സൂചന

മൊഴിമാറ്റത്തെക്കുറിച്ച് നേരത്ത് സൂചന

സാക്ഷികള്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാന സാക്ഷികളുടെയെല്ലാം മൊഴികള്‍ അന്വേഷണസംഘം വീഡിയോയായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്.

തെളിവുകള്‍ ഇനിയുമുണ്ട്

തെളിവുകള്‍ ഇനിയുമുണ്ട്

വീഡിയോ മാത്രമല്ല വേറെയും ചില നിര്‍ണായക തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. കുറ്റപത്രത്തോടൊപ്പം ഇവ സമര്‍പ്പിക്കാനാണ് നീക്കം.

ഭീഷണിപ്പെടുത്തി മൊഴി

ഭീഷണിപ്പെടുത്തി മൊഴി

സാക്ഷികളെയും പ്രതികളെയും ഭീഷണിപ്പെടുത്താണ് മൊഴിയെടുത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയാല്‍ അതു പൊളിക്കാനുള്ള തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ടെന്നാണ് വിവരം.

English summary
10th convict may be approver in actress attacked case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്