ജയിലിൽ മരിച്ച പ്രതിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ , മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് സംശയം !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലിന് അകത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ആഭ്യന്തര വകുപ്പാണ് പണം നല്‍കേണ്ടത്.

Suicide

തിരുവനന്തപുരം സ്വദേശിയായ അശോകന്‍ (42) ആത്മഹത്യ ചെയ്താണെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കൊലപാതകമാണെന്ന് കാണിച്ച് രണ്ട് പരാതികള്‍ കമ്മീഷന് ലഭിച്ചിരുന്നു.

വമ്പന്‍ 'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' സൂക്ഷിയ്ക്കണം, ജേക്കബ് തോമസിനെ ഒതുക്കിയത് ഇങ്ങനെ !!!

കേന്ദ്രം പിടിമുറുക്കുന്നു !മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിൽ, റിപ്പോർട്ട് മോദിയ്ക്ക് !!

പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പകല്‍ സമയത്ത് നടന്ന മരണത്തില്‍ അസ്വാഭാവിക ഉണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. ഇക്കാര്യം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ സംസ്ഥാന ജയില്‍ മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
5 Lakh compensation for prisoner who died in jail.
Please Wait while comments are loading...