കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട്ടെ കലാ-സാംസ്‌കാരിക ആസ്വാദകര്‍ക്ക് ആനന്ദിക്കാനായി 'നൊണ'

Google Oneindia Malayalam News

കാസര്‍കോട്: 'നൊണ'യല്ല; ഇത് സത്യമാണ്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബുധനാഴ്ച രാത്രി 'നൊണ' കണ്ടിറങ്ങിയവരെല്ലാം ആ സത്യവും മനോഹരമായ ഒരു നാടകത്തിന്റെ മധുരവും നുണഞ്ഞു. സിനിമയുടെ സാങ്കേതിക മികവിനെ പോലും പിന്നിലാക്കുന്ന രംഗ സജ്ജീകരണം കൊണ്ടുമാത്രമല്ല; ഫാസിസ്റ്റ് ഭീഷണികളും ഇല്ലാത്ത തിളക്കം ഉണ്ടെന്ന് കാട്ടി മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വെളുപ്പിച്ചുകാണിക്കാന്‍ വേണ്ടി നടത്തുന്ന നുണ പറച്ചിലുകളും പച്ചക്കങ്ങ് ആവിഷ്‌ക്കരിച്ചുകാണിച്ച 'നൊണ' കാസര്‍കോട്ടെ നാടകാസ്വാദകര്‍ക്ക് അപൂര്‍വ്വ വിരുന്നായി.

മുന്‍ പ്രസിഡണ്ട് എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മദിനത്തില്‍ സ്‌കിന്നേഴ്‌സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ്, കൊടുവള്ളി ബ്ലാക്ക് തിയേറ്റേഴ്‌സിന്റെ 'നൊണ' എന്ന നാടകം അരങ്ങേറിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നാടകം ടൗണ്‍ ഹാളില്‍ തിങ്ങിനിറഞ്ഞ കാണികള്‍ നിറഞ്ഞ കയ്യടിയോടെ വരവേറ്റു. ഗോവിന്ദന്‍ എന്ന തൊഴിലാളിയായ നാട്ടിന്‍പുറത്തുകാരന്റെ വീട്ടുമുറ്റത്ത് മകന്‍ പ്രശാന്തന്‍ വരച്ചിരുന്ന ഇന്ത്യയുടെ ഭൂപടം ഉണര്‍ത്തുന്ന കൗതുകവും ആശങ്കകളും ഭീകരതയുമാണ് നാടകത്തിന് ഇതിവൃത്തം. പ്രശാന്തന്‍ എന്ന നായക വേഷത്തില്‍ മിഥുന്‍ മുസാഫര്‍ നടത്തിയ അഭിനയമികവ് ഉജ്ജ്വലമായി. ഗോവിന്ദന്‍, നാരായണന്‍, മോനുട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങളും ജീവിക്കുന്നവയെ പോലെ തോന്നിപ്പിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന ടൈറ്റിലില്‍ ഇന്ത്യയെ മഹത്വവല്‍ക്കരിച്ചുകാണിക്കുമ്പോഴും യഥാര്‍ത്ഥ സത്യം മറച്ചുവെക്കുന്ന ഭരണകൂടത്തിന്റെ ജാലവിദ്യകളാണ് നാടകം പ്രേക്ഷകരോട് തുറന്നുപറയുന്നത്.

pics

ജിനോ ജോസഫ് സംവിധാനം ചെയ്ത ഈ നാടകം ആവിഷ്‌ക്കാരത്തിന്റെ പുതുമ കൊണ്ട് തന്നെ ഏറെ മനോഹരമായി. രംഗ സജീകരണവും പ്രകാശ-ശബ്ദ വിന്യാസവും ഉജ്വലമായിരുന്നു. 40ഓളം പേര്‍ അരങ്ങിലും അണിയറയിലുമായി പ്രത്യക്ഷപ്പെട്ടു. എ.കെ ഷാജി, സുധീ പാനൂര്‍, പ്രശാന്തന്‍ വള്ളച്ചാല്‍, കെ.എസ് പ്രിയ, ടി.വി അനില്‍ കുമാര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ അനശ്വരമാക്കി. ഒരു കാലത്ത് കര്‍ട്ടണ്‍ കൊണ്ടും പിന്നീട് വെളിച്ച വിതാനംകൊണ്ടും നിന്ത്രിച്ചിരുന്ന രംഗസജീകരണം ആവശ്യത്തിന് ഉയര്‍ന്നും താഴ്ന്നും പ്രവര്‍ത്തിച്ച പ്രതല സജ്ജീകരണം കൊണ്ട് മികവുറ്റതാക്കാന്‍ ജിനോജോസഫിന് കഴിഞ്ഞു. 'നൊണ' നാടകങ്ങളുടെ ഓസ്‌കാര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന മഹീന്ദ്ര എക്‌സലന്‍സ് തിയേറ്റര്‍ പുരസ്‌കാരം നേടിയിരുന്നു.

നാടകാന്തം സംവിധായകന്‍ ജിനോ ജോസഫ് 'നൊണ'യെ കുറിച്ച് വിശദമായി വിവരിക്കുകയും ചെയ്തു. സ്‌കിന്നേഴ്‌സ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബപ്പിടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എ.എ.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഒരുകാലത്ത് കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ഉണര്‍ത്തിയിരുന്ന സ്‌കിന്നേഴ്‌സ് കാസര്‍കോടിന്റെ തിരിച്ചുവരവ് എന്തു കൊണ്ടും കാസര്‍കോട്ടെ കലാ-സാംസ്‌കാരിക ആസ്വാദകര്‍ക്ക് ആനന്ദിക്കാനുളള വകയായി.

English summary
A drama named ' Nona ' played in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X