രാജ്യത്ത് ഭരണത്തിന്റെ ബലത്തില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്ന് എ വിജയരാഘവന്‍

  • Posted By:
Subscribe to Oneindia Malayalam

താമരശേരി:രാജ്യത്ത് ഭരണത്തിന്റെ ബലത്തില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.മനുഷ്യ ജീവനെക്കാളും മൂല്യം പശുക്കള്‍ക്കാണ്. മതങ്ങളെ ഉപയോഗിച്ച് മനുഷ്യരെ തമ്മില്‍ ഏറ്റുമുട്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിയും ഭരണത്തില്‍ എത്തിയാല്‍ ബിജെപി താജ്മഹല്‍ ഉള്‍പ്പെടെയുള്ള പല ചരിത്ര നിര്‍മിതികളും ബാബറി മസ്ജിദ് തകര്‍ത്തപോലെ ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവരമില്ലായ്മക്ക് ഉദാഹരണമാണ് നോട്ട് നിരോധനം. ഇത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ട് നയിക്കുയാണ്. ജിഎസ്ടിമൂലവും സാധാരണ ജനങ്ങള്‍ക്ക് ഒരുഗുണവും ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ...

പോരാട്ടങ്ങളുടെ ചരിത്രഭൂമിയായ അമ്പായത്തോടിന്റെ മണ്ണില്‍ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സംഘശക്തിവിളിച്ചോതി സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന് സമാപനം. സമാപനംകുറിച്ച് നടന്ന വളന്റിയര്‍ മാര്‍ച്ചും പ്രകടനവും അമ്പായത്തോടിനെ ചെങ്കടലാക്കി. കെ മൂസക്കുട്ടി നഗറില്‍ നടന്ന പൊതു സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

thamarasseri

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ അപ്പുക്കുട്ടി സ്വാഗതവും കണ്‍വീനര്‍ ടി സി വാസു നന്ദിയും പറഞ്ഞു. നവചേതന കോഴിക്കോടിന്റെ നടകവും ഗാനമേളയും അരങ്ങേറി. അമ്പായത്തോട് ടി ബാലന്‍നായര്‍ നഗറില്‍ നടന്ന പ്രതിനിധിസമ്മേളന ചര്‍ച്ചക്ക് ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരന്‍ മറുപടി പറഞ്ഞു.

സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, ജോര്‍ജ് എം തോമസ് എംഎല്‍എ, കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ ടി വേലായുധന്‍, ടി വിശ്വനാഥന്‍, എ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ പി ഭാസ്കരന്‍ സെക്രട്ടറിയായി 21 അംഗ ഏരിയാ കമ്മിറ്റിയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. എന്‍ കെ സുരേഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏരിയാകമ്മിറ്റിയംഗങ്ങള്‍: ആര്‍ പി ഭാസ്കരന്‍, എ കെ ഗോപാലന്‍, പി ചോയിക്കുട്ടി, കെ സി വേലായുധന്‍, കെ ബാബു, ടി സി വാസു, വി രവീന്ദ്രന്‍, എ പി സജിത്ത്, വി കുഞ്ഞിരാമന്‍, ഗിരീഷ് ജോണ്‍, പി സുധാകരന്‍, കെ കെ അപ്പുക്കുട്ടി, എന്‍ കെ സുരേഷ്, കെ കെ രാധാകൃഷ്ണന്‍, നിധീഷ് കല്ലുള്ളതോട്, കെ ജമീല, ടി മെഹറൂഫ്, കെ സി പുഷ്പവല്ലി, പി കെ ബാബു, ടി എ മൊയ്തീന്‍, ടി കെ രാമചന്ദ്രന്‍.

English summary
A Vijayaraghavan about bjp's communalism

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്