പൾസർ സുനിയെ ഉപയോഗിച്ച് വലിച്ചെറിയുന്നത് പ്രമുഖ നടനോ? ജിൻസൻ എല്ലാം കോടതിയിൽ പറയും! പിടി മുറുകുന്നു?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവിലാണ്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനി സഹതടവുകാരനായ ജിൻസനോട് നടിയെ ആക്രിമിച്ചതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രമുഖ നടന് പങ്കുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപി ബി സന്ധ്യ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് പൾസർ സുനി തന്നോട് പറഞ്ഞിരുന്നുവെന്ന് അറിയിച്ച് സഹതടവുകാരനായ ജിൻസൻ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജിൻസന്റെ വെളിപ്പെടുത്തൽ. സുനി പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തുറന്നു പറയാൻ തയ്യാറാണെന്നാണ് ജിൻസൻ ചാനലിനോട് പറഞ്ഞിരിക്കുന്നത്. പൾസർ സുനിയെ ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിയുന്നുണ്ടെങ്കിൽ ശരിയല്ലെന്നും ജിൻസൻ. സുനി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാല്ലെന്നും ജിൻസൻ ചാനലിൽ പറഞ്ഞു.

പൾസർ എല്ലാം പറഞ്ഞിരുന്നു

പൾസർ എല്ലാം പറഞ്ഞിരുന്നു

നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നോട് എല്ലാം തുറന്നു പറഞ്ഞുവെന്നാണ് ജിൻസൻ പറയുന്നത്. സൗഹൃദത്തിന്റെ പുറത്താണ് ഇക്കാര്യം ചോദിച്ചതെന്നും അപ്പോഴാണ് സുനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നുമാണ് ജിൻസൻ വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ള വരെ കുറിച്ച് സുനി തന്നോട് വെളിപ്പെടുത്തിയെന്നും ജിൻസൻ.

മാധ്യമങ്ങളോട് പറയുന്നില്ല

മാധ്യമങ്ങളോട് പറയുന്നില്ല

അതേസമയം സുനി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറയാൻ തയ്യാറല്ലെന്ന് ജിൻസൻ പറയുന്നു. എന്നാൽ എല്ലാ കാര്യങ്ങളും കോടതിയിൽ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നുണ്ട്. പോലീസിനോട് പറഞ്ഞ കാര്യങ്ങൾ കോടതി ചോദിച്ചാൽ പറയുമെന്ന് ജിൻസൻ.

ഉപയോഗിച്ച് വലിച്ചെറിയുന്നു

ഉപയോഗിച്ച് വലിച്ചെറിയുന്നു

പൾസർ സുനിയെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണെന്നാണ് ജിൻസൻ പറയുന്നത്. ഇത് ശരിയല്ലെന്നും ജിൻസൻ വ്യക്തമാക്കുന്നു. ജയിലിലെ സഹായിയായിരുന്നതിനാലാണ് സഹതടവുകാരുടെ രഹസ്യങ്ങൾ ചോർത്താൻ തന്നെ ഉപയോഗിച്ചതെന്നും ജിൻസൻ പറയുന്നു.

കത്ത് എത്തിച്ചിട്ടില്ല

കത്ത് എത്തിച്ചിട്ടില്ല

അതേസമയം പൾസർ സുനി എഴുതിയ കത്ത് ജയിലിൽ നിന്ന് സഹതടവുകാരന് കൈമാറിയതായ വാർത്തകൾ ജിൻസൻ നിരോധിച്ചു. അങ്ങനെ ഒരു കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ജിൻസൻ പറഞ്ഞു.

സഹതടവുകാരനോട് പറഞ്ഞു

സഹതടവുകാരനോട് പറഞ്ഞു

രണ്ടു ദിവസം മുമ്പാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസിനോട് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സുനി സഹതടവുകാരനായ ജിൻസനോട് പറഞ്ഞതായ വാർത്തകൾ പുറത്തു വന്നത്. ഇതിനു പിന്നാലെ പോലീസ് ജിൻസനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സിനിമയിലെ പ്രമുഖർ

സിനിമയിലെ പ്രമുഖർ

നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമ മേഖലയിലെ പ്രമുഖർക്ക് പങ്കുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഈ ആരോപണം വീണ്ടും ശക്തമായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം വീണ്ടും ആരംഭിച്ചത്.

നടിയുടെ മൊഴി രേഖപ്പെടുത്തി

നടിയുടെ മൊഴി രേഖപ്പെടുത്തി

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എഡിജിപി സന്ധ്യ കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചന നടന്നതായി നടി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിലെ ചിലർക്ക് തന്നോട് വിരോധമുണ്ടായിരുന്നതായി നടി വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം അവസാനിച്ചിട്ടില്ല

അന്വേഷണം അവസാനിച്ചിട്ടില്ല

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവര് ‍ക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പ്രതികളെ ഇത്തരകത്തിൽ തെറ്റിദ്ധരിപ്പിച്ച ശേഷം പോലീസ് ഇവരുടെ ഫോൺ വിളി നിരീക്ഷിക്കുകയായിരുന്നു. ഇതിലൂടെയാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭിച്ചത്.

English summary
actress attack case co prisoner says about pulsar suni's statement
Please Wait while comments are loading...