രക്തസമ്മർദ്ദം നോർമലായി! പോലീസിന് മുന്നിലെത്താമെന്ന് നാദിർഷ; വേണ്ടെന്ന് പോലീസും, എല്ലാം നാടകമോ?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് നാദിർഷ. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ എപ്പോൾ
വേണമെങ്കിലും ഹാജരാകാമെന്നും, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിർഷ വ്യക്തമാക്കി.

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ! വനിതാ സഖാക്കൾ ഞെട്ടിത്തരിച്ചു, വിവാദം...

അതേസമയം, നാദിർഷയെ വെള്ളിയാഴ്ച വൈകീട്ട് ചോദ്യം ചെയ്യില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. നാദിർഷയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് നാദിർഷ ആലുവ പോലീസ് ക്ലബിൽ ഹാജരായത്. എന്നാൽ, രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് നാദിർഷയെ ചോദ്യം
ചെയ്യുന്നത് പോലീസ് ഉപേക്ഷിക്കുകയായിരുന്നു.

രാവിലെ....

രാവിലെ....

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് നാദിർഷ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

അസ്വസ്ഥതകൾ...

അസ്വസ്ഥതകൾ...

രാവിലെ 9.30ന് ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ തന്നെ നാദിർഷ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. നാദിർഷ അമിതമായി വിയർക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശോധന...

പരിശോധന...

നാദിർഷ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ആലുവ പോലീസ് ക്ലബിലേക്ക് ഡോക്ടർമാരെ വിളിച്ചുവരുത്തിയിരുന്നു.

രക്തസമ്മർദ്ദം...

രക്തസമ്മർദ്ദം...

ഡോക്ടർമാർ നടത്തിയ പരിശോധനയിൽ നാദിർഷയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് തന്നെയാണ് നാദിർഷയോട് ചികിത്സ തേടാൻ നിർദേശിച്ചത്.

ഉപേക്ഷിച്ചു...

ഉപേക്ഷിച്ചു...

നാദിർഷയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചത്. രക്തസമ്മർദ്ദം കൂടിയ നിലയിലുള്ള ഒരാളെ ചോദ്യം ചെയ്യുന്നത് ഉചിതമാകില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.

ഹാജരാകാമെന്ന്...

ഹാജരാകാമെന്ന്...

എന്നാൽ, ആശുപത്രിയിൽ ചികിത്സ തേടിയ നാദിർഷ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് താൻ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചത്. വൈകീട്ട് നാലു മണിക്ക് ശേഷം പോലീസ് ആവശ്യപ്പെടുന്ന സ്ഥലത്ത് ഹാജരാകാമെന്നും, ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

'ക്വട്ടേഷന്‍ പണം കൈമാറിയത് നാദിര്‍ഷാ തന്നെ', സുനിയുടെ മൊഴി | Oneindia Malayalam
ഇപ്പോൾ വേണ്ട...

ഇപ്പോൾ വേണ്ട...

പക്ഷേ, നാദിർഷയുടെ വാക്കു കേട്ട് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു.

English summary
actress attack;nadirsha informed that will present for interrogation
Please Wait while comments are loading...