• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു

കൊച്ചി: സിനിമാ മേഖലയില്‍ നടിമാരുള്‍പ്പെടയുള്ള വനിതാ കലാകാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും മറ്റും ഏറെ കാലമായ ചര്‍ച്ചയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വേളയിലാണ് ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നത്. അധികം വൈകാതെ ദേശീയ തലത്തില്‍ മീ ടൂ ക്യാംപയിനും തുടങ്ങി. സിനമാ മേഖലയിലെ അണിയറയില്‍ നടക്കുന്ന ചൂഷണം സബന്ധിച്ച വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലൂടെ പുറത്തുവന്നത്.

അന്ന് ചില യുവനടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും രാജിവച്ചില്ല. അതിലൊരാളായിരുന്നു നടി രേവതി. പുതിയ പശ്ചാത്തലത്തില്‍ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ....

 മാറ്റങ്ങള്‍ സംഭവിക്കും

മാറ്റങ്ങള്‍ സംഭവിക്കും

മാറ്റങ്ങള്‍ സംഭവിക്കും എന്ന പ്രതീക്ഷയിലായിരുന്നു അമ്മയില്‍ തുടര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളോട് അമ്മയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് പുച്ഛമാണെന്നും നടി രേവതി പറയുന്നു. മോഹന്‍ലാലിന് അയച്ച മെയില്‍ സംബന്ധിച്ചും രേവതി പ്രതികരിച്ചു.

വഴങ്ങുന്നവര്‍ക്ക് മാത്രമേ

വഴങ്ങുന്നവര്‍ക്ക് മാത്രമേ

അവര്‍ പറയുന്നതിന് വഴങ്ങുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ നിലനില്‍പ്പുള്ളൂ. അല്ലാത്തവര്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കില്ല. ചോദ്യങ്ങള്‍ ചോദിച്ചാല്‍ വലിയ പ്രശ്‌നമാകും. ഇടവേള ബാബുവിലൂടെ പുറത്തുവന്നത്, അവര്‍ സ്വകാര്യ ഇടങ്ങളില്‍ സംസാരിക്കുന്ന ഭാഷയാണെന്നും രേവതി പറഞ്ഞു.

നിരവധി മെയിലുകള്‍

നിരവധി മെയിലുകള്‍

എക്‌സിക്യൂട്ടീവ് യോഗത്തിന് പോകാന്‍ കാരണം എന്നെങ്കിലും മാറ്റം സംഭവിക്കും എന്ന പ്രതീക്ഷയിലാണ്. ആ യോഗത്തില്‍ പല കാര്യങ്ങളും ആവശ്യപ്പെട്ടു. ഏഴ് മാസം കഴിഞ്ഞിട്ടും മറുപടിയില്ല. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇതുമായി ബന്ധപ്പെട്ട് നിരവധി മെയിലുകള്‍ അയച്ചു. മറുപടിയുണ്ടായില്ലെന്നും രേവതി പറഞ്ഞു.

എളുപ്പമുള്ള കാര്യമല്ല

എളുപ്പമുള്ള കാര്യമല്ല

ഒരു മാറ്റം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ബോധ്യമായി. അവര്‍ പറയുന്നത് കേട്ട് വഴങ്ങി നിന്നാല്‍ ഒരു പ്രശ്‌നവുമില്ല. ചോദ്യം ചോദിക്കാനേ പാടില്ല. ഭാവനക്കെതിരായ പരാമര്‍ശം തിരുത്തി ഇടവേള ബാബു നല്‍കിയ മറുപടിയോട് യോജിക്കുന്നില്ലെന്നും രേവതി പറഞ്ഞു.

സ്വകാര്യ ഇടങ്ങളില്‍

സ്വകാര്യ ഇടങ്ങളില്‍

ഇടവേള ബാബു പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമാണ്. ഇവരെല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം. സ്വകാര്യ ഇടങ്ങളില്‍ പറയുന്നത് ബാബുവിന്റെ വായില്‍ നിന്ന് പുറത്തുവന്നു. അത് തന്നെയാണ് അവരുടെ മനോഭാവമെന്നും രേവതി പറഞ്ഞു. സിദ്ദീഖിനെതിരായ പരാതി രേഖാമൂലം നല്‍കിയില്ലെന്ന് പറയണമെന്ന് പറഞ്ഞുപഠിപ്പിച്ചിരിക്കുകയാണെന്നും രേവതി പറഞ്ഞു.

പ്രധാന ചോദ്യങ്ങള്‍

പ്രധാന ചോദ്യങ്ങള്‍

ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ അമ്മയുടെ നിലപാട് എന്ത് എന്ന ചോദിച്ച് രേവതിയും പത്മപ്രിയയയും തുറന്ന കത്തയച്ചിരുന്നു. സിദ്ദീഖിനെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ എന്ത് നടപടി എടുത്തു എന്നും ഇരവരും ചോദിച്ചു. കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിലുള്ള നിലപാട് എന്ത് എന്നും സംഘടനാ ഭാരവാഹികളോട് ചോദിച്ചു.

പുതിയ സിനിമ

പുതിയ സിനിമ

ട്വന്റി ട്വന്റി മാതൃകയില്‍ അമ്മ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ചിത്രം ഒരുക്കാന്‍ പോകുന്ന കാര്യം ഇടവേള ബാബു ചാനല്‍ ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. ഒരു സ്‌റ്റേജ് ഷോ പദ്ധതിയിട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ അത് നടന്നില്ല. തുടര്‍ന്നാണ് സിനിമ നിര്‍മിക്കാന്‍ ആലോചിച്ചതെന്നും ബാബു പറഞ്ഞു. അദ്ദേഹം ഭാവനയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

 വിവാദത്തിന് തിരികൊളുത്തി

വിവാദത്തിന് തിരികൊളുത്തി

ചോദ്യത്തിന് മറുപടിയായിട്ടാണ് ഇടവേള ബാബു വിവാദ പ്രതികരണം നടത്തിയത്. ഭാവന പുതിയ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. മരിച്ചുപോയവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്നും ഇടവേള ബാബു ചോദിച്ചു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ, അക്കാര്യമാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ഇടവേള ബാബു പിന്നീട് പ്രതികരിച്ചത്.

വിശദീകരണവും തെറ്റി

വിശദീകരണവും തെറ്റി

ഭാവനയുടെ കഥാപാത്രം മരിച്ചു എന്ന ഇടവേള ബാബുവിന്റെ വാദവും ശരിയല്ല. ട്വന്റി ട്വന്റിയിലെ ഭാവനയുടെ കഥാപാത്രം മരിച്ചിട്ടില്ല. ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയില്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രമാണ് ഭാവന ചെയ്തത്. മമ്മൂട്ടി കഥാപാത്രമായ അഡ്വ രമേശ് നമ്പ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടര്‍ന്ന് ജീവഛവമായി കിടക്കുന്നതും ജീവതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലുമാണ് സിനിമ അവസാനിക്കുന്നത്.

പാര്‍വതിയുടെ നിലപാട്

പാര്‍വതിയുടെ നിലപാട്

ഇടവേള ബാബുവിനെതിരെ ശക്തമായ നിലപാടാണ് നടി പാര്‍വതി തിരോവത്ത് സ്വീകരിച്ചത്. വളരെ രൂക്ഷമായ ഭാഷയില്‍ ഇടവേള ബാബുവിനെ വിമര്‍ശിച്ച പാര്‍വതി അമ്മയില്‍ നിന്ന രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇനിയും അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന പാര്‍വതി വ്യക്തമാക്കി. നടിയെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്തുവന്നു.

പിന്തുണച്ച് പ്രമുഖര്‍

പിന്തുണച്ച് പ്രമുഖര്‍

ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ എന്തുകൊണ്ടാണ് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തത് എന്ന് ആലപ്പി അഷ്‌റഫ് ചോദിക്കുന്നു. രാജിവയ്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയെ അഭിനന്ദിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. ഒരു വിഡ്ഡിയെ കാണൂ. ഓക്കാനമുണ്ടാകുന്നു. നാണം കെട്ട പരാമര്‍ശം... ഇടവേള ബാബു, ജനറല്‍ സെക്രട്ടറി ഓഫ് അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പാര്‍വതി പങ്കുവച്ചത്. പാര്‍വതിയെ പരിഹസിച്ചാണ് ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.

പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം, 'ജോസ് കെ മാണി വൈകാതെ തിരിച്ചെത്തും'

English summary
Actress Revathy Says No Hope From AMMA And Mohanlal did not respond to EMail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X