കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഹേമ കമ്മിഷന്‍ ഉണ്ടാക്കിയത്; റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് റിമ കല്ലിങ്കല്‍

Google Oneindia Malayalam News

കൊച്ചി: സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് പരിഹരിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍. ഡബ്ല്യു സി സി എന്ന സംഘടനയാണ് ഹേമ കമ്മിഷന് വേണ്ടി മുന്‍കയ്യെടുത്തതെന്നും പോരാടിയതെന്നും കമ്മിഷനുമായി സഹകരിച്ച തങ്ങള്‍ക്ക് അതില്‍ അഭിമാനമുണ്ടെന്നും അതില്‍ എന്താണെന്ന് അറിയണമെന്നും റിമ വ്യക്തമാക്കി.

1

ഞങ്ങള്‍ ഒരുപാട് കാലത്തെ സമയവും പ്രേയ്ത്‌നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല. എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതി പണം ചെലവനാക്കിയാണ് കമ്മിഷന്‍ രൂപീകരിച്ചത്. സിനിമയില്‍ ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും റിമ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണിത്.

2

നിര്‍മ്മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമ സെറ്റുകളിലും ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് വേണ്ടി നിമിത്തമായതില്‍ ഡബ്ല്യു സി സിക്ക് അഭിമാനമുണ്ടെന്നും റിമ പറയുന്നു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വലിയ പ്രതിഷേധമാണ് സിനിമ മേഖലയില്‍ നിന്ന് അടക്കം ഉയരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടി പാര്‍വ്വതി, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എന്നിവര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

3

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നാണ് പാര്‍വതി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും പാര്‍വതി തിരുവോത്ത് തുറന്നടിച്ചിരുന്നു. പാര്‍വ്വതിയുടെ പ്രതികരണം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

4

സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുകയാണ്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് തനിക്ക് കിട്ടിയയത്. തന്നെ മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ശബ്ദിച്ചതെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു.

5

നടി പാര്‍വ്വതിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് സനല്‍കുമാര്‍ ശശിധരന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും എന്ന നടി പാര്‍വതിയുടെ പ്രസ്താവന വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

6

റിപോര്‍ട്ട് പുറത്തുവിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പല മാനങ്ങളുണ്ട്. അത് സിനിമാമേഖലയെ മാത്രം സംബന്ധിച്ച ഒന്നല്ല. തൊഴില്‍ സ്ഥലത്തെ ലൈഗീകമുതലെടുപ്പ് എന്ന ഗുരുതരമായ കുറ്റം ആരോപിതരായ ഒരുപറ്റം വിഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് കേരളത്തില്‍ ഇന്നുള്ളത് എന്ന് നമുക്കതിനെ മറ്റൊരു രീതിയില്‍ വായിക്കാം. ഇനി മറ്റൊരു വായനകൂടി സാധ്യമാണ്. നമ്മുടെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിഗ്രഹങ്ങളാരും വായതുറക്കാതിരിക്കാന്‍ ഒരു മണിച്ചിത്രത്താഴായി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7

എങ്ങനെയായാലും സ്ത്രീസൗഹൃദപരമെന്ന് ഊറ്റം കൊളളുന്ന ഒരു രാഷ്ട്രീയകക്ഷിക്ക് ഇത് ഭൂഷണമല്ല. തെറ്റായ വഴിക്കുപൊകുന്ന സര്‍ക്കാരിനെ തിരുത്താന്‍, രക്തസാക്ഷികള്‍ ചോരതന്ന് വളര്‍ത്തിയ ഇടത് പ്രസ്ഥാനത്തിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ ഇടതുപക്ഷത്തെന്ന് വീമ്പുകൊള്ളുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സിനിമാക്കാരികളായ കുറെ പെണ്ണുങ്ങളുടെ പ്രശ്‌നം എന്നിതിനെ കണ്ടില്ലെന്ന് നടിക്കുന്നത് കൊള്ളരുതായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയാളെ ജയിലിലിട്ടു; കുഞ്ഞിന്റെ മരണം, ഡിപ്രഷന്‍; ആരാണ് ബിഗ് ബോസിലെ ജാസ്മിന്‍അയാളെ ജയിലിലിട്ടു; കുഞ്ഞിന്റെ മരണം, ഡിപ്രഷന്‍; ആരാണ് ബിഗ് ബോസിലെ ജാസ്മിന്‍

English summary
Actress Rima Kallingal Says Hema Commission was created out of people's tax money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X