കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. അതേസമയം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അ‍ഡ്വ ജയശങ്കർ. പത്താംക്ലാസ് പോലും പാസാകാത്ത വനിത ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 pinarayijai-

'അന്വേഷിക്കണം, കണ്ടെത്തണം, മാതൃകാപരമായി ശിക്ഷിക്കണം.
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹു: കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുത്.
# മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല, ജയശങ്കർ കുറിച്ചു.

മുഖ്യമന്ത്രിയുടെ കത്തിലെ വിശദാംശങ്ങൾ ഇങ്ങനെ- നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.

അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്'.

'മിസ്റ്റർ മോദി,എല്ലാവരും നിങ്ങളെ പോലെ ഭയക്കുമെന്ന് കരുതിയോ?'; രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം'മിസ്റ്റർ മോദി,എല്ലാവരും നിങ്ങളെ പോലെ ഭയക്കുമെന്ന് കരുതിയോ?'; രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം

ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍

തെറ്റ് തിരുത്തി മനോരമ; സന്ദീപ് സിപിഎം അംഗമല്ല, പ്രാദേശിക ലേഖകന് സംഭവിച്ച പിഴവെന്ന് വിശദീകരണംതെറ്റ് തിരുത്തി മനോരമ; സന്ദീപ് സിപിഎം അംഗമല്ല, പ്രാദേശിക ലേഖകന് സംഭവിച്ച പിഴവെന്ന് വിശദീകരണം

English summary
Advocate jayasankar's facebook post about CM's letter to PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X