ഇനിയും മോചനമില്ലേ..? വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്..

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്:വയനാട് ചുരത്തില്‍ ഹെയര്‍പിന്‍ വളവില്‍ ലോറിയും ബസും കുടുങ്ങി ശനിയാഴ്ച മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

തമിഴ്‌നാടിനെ ഞെട്ടിച്ച് വിശാല്‍ രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കും

രാവിലെ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് കുടുങ്ങി ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടിരുന്നു ഇതിനു പിന്നാലെയാണ് വൈകിട്ടോടെ വീണ്ടും ഗതാഗതതടസ്സം. ചുരത്തിലെ എട്ടാം വളവിലായിരുന്നു കണ്ടെയ്‌നര്‍ ലോറി തിരിക്കാനും വളയ്ക്കാനും കഴിയാതെ കുടുങ്ങിയത്. ലോറി കുടുങ്ങിയതോടെ മറ്റു വാഹനങ്ങള്‍ക്കു പോകാന്‍ കഴിയാതായി.

lorry

ചുരത്തിലെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്റ്റര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയും തുടങ്ങിയിട്ടില്ല. സമാന്തര റോഡും സംവിധാനങ്ങളുമൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുകയാണ്.

English summary
Again Traffic jam in vayanad churam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്