• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ പാഡ് മാറ്റാൻ ഓടേണ്ട അവസ്ഥ കോടതിക്കറിയാത്തത് കൊണ്ടുള്ള വിധി: അലി അക്ബർ

കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയോട് സമ്മിശ്രമായ പ്രതികരണമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീസമത്വവാദികളും ഒരുവിഭാഗം വിശ്വാസികളും വിധിയെ സ്വാഗതം ചെയ്തപ്പോൾ വലിയൊരു വിഭാഗം വിശ്വാസികൾ സുപ്രീംകോടതി വിധിയിൽ തൃപ്തരല്ല. രാഷ്ട്രീയ പാർട്ടികളുടെ കാര്യമാണെങ്കിൽ ഇടത്പാർട്ടികൾ മാത്രമാണ് വിധിയെ പൂർണ്ണമായും സ്വാഗതം ചെയ്തത്.

പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

ബിജെപിയും കോൺഗ്രസ്സും കൃത്യമായ നിലപാട് സ്വീകരിക്കാതെ അപ്പുറത്തും ഇപ്പുറത്തും ഉണ്ട് എന്ന നിലയിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ആർഎസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. സുപ്രീകോടതി വിധിയിൽ പല വ്യക്തികളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.. ബിജെപി നേതാവും സംവിധായകനുമായ അലിഅക്ബർ വളരെ രൂക്ഷമായ പ്രതികരണമാണ് ഫേസ്ബുക്കിൽ നടത്തിയത്. വിശദാംശങ്ങൾ ഇങ്ങനെ..

ബിജെപിയെ കൂടെകൂട്ടിയാല്‍ രക്ഷപ്പെടില്ല; തമിഴ്‌നാട്ടില്‍ തനിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ

ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല

ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല

എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല. അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നതെന്നും അലി അക്ബർ ഫേസ്ബുക്കിൽ കുറിക്കുന്നു. അദ്ദേഹത്തിന്റെ വിശദമായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ആർത്തവ രക്തം ശുദ്ധമല്ല

ആർത്തവ രക്തം ശുദ്ധമല്ല

ആർത്തവം അശുദ്ധിയല്ല, എന്നാൽ ആർത്തവ രക്തം ശുദ്ധമല്ല.

ഭക്ഷണം അശുദ്ധമല്ല എന്നാൽ അതു മലമായി മാറിയാൽ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്പോൾ അശുദ്ധിയുടെ ഭാഗമാവുന്നു.

മാലിന്യം ആയി മാറുന്നത്

മാലിന്യം ആയി മാറുന്നത്

ശരീരത്തിൽ നിന്നും പ്രകൃതിയുടെ നിയമപ്രകാരം പുറത്തേക്കു പോകുന്നതെല്ലാം നാം അശുദ്ധിയുടെ ഭാഗമായി കരുതുന്നു. തുപ്പലും,കഫവും,മലവും. മൂത്രവും,ആർത്തവ രക്തവും,ശുക്ലവും ചലവുമെല്ലാം ഇതിൽ ഉൾപ്പെടും...

ഇതെല്ലാം ശരീരം പുറന്തള്ളുമ്പോൾ മാത്രമാണ് വേസ്റ്റ് അഥവാ മാലിന്യം ആയി മാറുന്നത്.

ശാസ്ത്രം പറയുന്നു

ശാസ്ത്രം പറയുന്നു

(ഭക്ഷണത്തിൽ ഒരു മുടി കണ്ടാൽ എന്താ പുകില്)ഈ വേസ്റ്റുകളൊന്നും തന്നെ ശുദ്ധവുമല്ല രോഗവാഹികളാവാൻ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം പറയുന്നു. ഇത് കാലത്തിനപ്പുറം മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.ഒന്നുകിൽ കഴുകി വൃത്തിയാക്കുക, അല്ലെങ്കിൽ തുടർച്ചയായി ഒഴുകുന്നതാണെങ്കിൽ ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് ശേഖരിച്ചു നശിപ്പിക്കുക എന്നതെല്ലാം അതിപ്രാചീന കാലം മുതൽ തുടർന്ന് വരുന്നതാണ്, ശാസ്ത്രം വളർന്നപ്പോൾ മാർഗ്ഗങ്ങൾ നൂതനമായി എന്ന് മാത്രം.

അസാധാരണമായിട്ടുള്ളതല്ല

അസാധാരണമായിട്ടുള്ളതല്ല

പ്രാചീന സംസ്കാരത്തിൽ ആർത്തവം പോലുള്ള ഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുക പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. ഇന്നും പകരാവുന്ന രോഗാണുക്കൾ വിസർജ്ജ്യങ്ങളിൽ ഉണ്ടെങ്കിൽ ആ വ്യക്തിയെ ഒറ്റപ്പെടുത്തി തന്നെയാണ് ചികിത്സിക്കുന്നത്. ആധുനിക സംവിധാനം നിലവിലുണ്ടെങ്കിലും ചില സമയങ്ങളിൽ പരാജയപ്പെടുന്നതും നേരിൽ കണ്ടിട്ടുണ്ട്, പാട് വച്ചിട്ടും അമിത രക്തസ്രാവം ഉണ്ടായി ചൂരിദാറിന് പുറത്തേക്കു രക്തം ഒലിച്ചിറങ്ങുന്നത് അസാധാരണമായിട്ടുള്ളതല്ല.

സ്ത്രീകൾ മാറി നിൽക്കാൻ

സ്ത്രീകൾ മാറി നിൽക്കാൻ

ഈ പരിതഃസ്ഥിതിയിലാണ് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോവുന്നതിൽ നിന്നും സ്ത്രീകൾ മാറി നിൽക്കാൻ നിർബന്ധിതമായായത്.വയറിളക്കം പിടിച്ചാൽ വീട്ടിൽ കഴിയുന്നതും സമാന അവസ്ഥ തന്നെ.

മുൻപേ വ്യക്തമാക്കി വിസർജ്ജ്യങ്ങൾ മറ്റുള്ളവരിൽ അറപ്പുളവാക്കുന്നത് തന്നെയാണ്,അതു കൈകാര്യം ചെയ്യുന്നതും ഒന്നുകിൽ സ്വയമോ അതല്ല ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ അടുത്തവരോ അല്ലെങ്കിൽ ആശുപത്രിയിലും മറ്റും അത് സർവീസ് ആയി കരുതുന്നവരോ ആണ്.

ഒരു കുടുംബനാഥൻ

ഒരു കുടുംബനാഥൻ

വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യത വേണം താനും. മലമൂത്രവിസർജ്ജനം സാധാരണ ഗതിയിൽ കുറച്ചു സമയം നിയന്ത്രിച്ചു വയ്ക്കാം എന്നാൽ ആർത്തവരക്തസ്രാവം ശാരീരികമായി നിയന്ത്രിക്കാൻ അസാധ്യമായതും മുൻകരുതൽ സ്വീകരിക്കാവുന്നതും മാത്രമാണ് മുൻകരുതൽ പൂർണ്ണ വിജയമാണ് എന്ന് ഉറപ്പിക്കാൻ കഴിയാത്തതുമാണ്.

ഭാര്യയും രണ്ടു പെൺമക്കളും ഉള്ള ഒരു കുടുംബനാഥൻ എന്ന അനുഭവത്തിലാണ് ഇത് കുറിക്കുന്നത്.

വിശ്വാസം എന്നതിലുപരി

വിശ്വാസം എന്നതിലുപരി

ആർത്തവ ഘട്ടങ്ങളിൽ സ്ത്രീകൾ ആരാധനാലയങ്ങളിൽ നിന്നും മാറി നിൽക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങൾ കൂടി കണക്കിലെടുത്താണ് എന്ന് മനസ്സിലാക്കി വേണം വിലയിരുത്തൽ. വിസർജ്ജ്യ വസ്തുക്കൾക്ക് ശുദ്ധിയുടെ സ്റ്റിക്കർ ഒട്ടിച്ചാലും, വിസർജ്ജ്യം മാത്രമായി തുടരും. അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദർശനത്തിനായി പോവുന്ന ഇടങ്ങൾക്ക് സുമനസ്സുകൾ കൽപ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കിൽ അത് മാനിക്കണ്ടേ...

മാലിന്യം തന്നെയാണ്

മാലിന്യം തന്നെയാണ്

നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാൽ രോഗിയെ കേൾവിക്കാർ ഏത് രീതിയിൽ കാണും,അടച്ചിട്ട മുറിയിൽ എത്ര വലിയ കൂട്ടുകാരനായാലും ദുർഗന്ധമുള്ള ഒരു അധോവായു പുറത്തേക്കു വിട്ടാൽ നാം മൂക്ക് പൊത്തുകയില്ലേ . പ്രത്യുൽപ്പാദനത്തിന്റെ ദിവ്യദ്രവം ഉൽപ്പാദനം നടക്കാതെ പുറത്തേക്കു വരുമ്പോൾ മാലിന്യം തന്നെയാണ്..

ജീവന്റെ വിത്താണ്

ജീവന്റെ വിത്താണ്

അതിനു വിശുദ്ധി കല്പിക്കേണ്ടതില്ല. നല്ല തേനും ആപ്പിളും,സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്പോൾ ഇന്നലെ താൻ അകത്തേക്ക് വിട്ട ശുദ്ധതയിൽ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.ജീവന്റെ വിത്താണ് ശുക്ലം അതുകൊണ്ട് അത് പുറത്തു വന്നാൽ ശുദ്ധമായഒന്നായി പുരുഷൻ കരുതാറില്ല.

കോടതിക്കുണ്ടാവുന്നത്

കോടതിക്കുണ്ടാവുന്നത്

സ്കലനം സംഭവിച്ചാൽ അതും അശുദ്ധി തന്നെയായിട്ടാണ് കരുതുന്നത്. എട്ടും പത്തും മണിക്കൂർ ദർശനത്തിനായി ക്യൂ നിൽക്കുമ്പോൾ ഒരു പാഡ് മാറ്റാൻ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോയാൽ കുഴപ്പമില്ല എന്ന തോന്നൽ കോടതിക്കുണ്ടാവുന്നത്.ആർത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തിൽ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ.

സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

അലിഅക്ബര്‍

English summary
ali akbar's facebook post on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X