അയാളെന്നെ ഒരു മാംസക്കഷണം പോലെ വിൽക്കാനും തയ്യാറായിരുന്നു! വ്യവസായിക്കെതിരെ അമല പോൾ..

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സിനിമാ പ്രവര്‍ത്തകരായ സ്ത്രീകള്‍, പ്രത്യേകിച്ച് നടിമാരെക്കുറിച്ച് ഒരു പൊതുബോധമുണ്ട് ഭൂരിപക്ഷത്തിനിടയില്‍. നടിമാര്‍ അവസരങ്ങള്‍ക്കും പണത്തിനും വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നവരാണ് എന്ന ധാരണയാണ് അതിലൊന്ന്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും അവിടെയും തെറ്റുകാരാക്കപ്പെടുന്നത് സ്ത്രീകളാണ്.

'ഫെമിനിച്ചി' വിളിക്കാരോട് പൃഥ്വിരാജ്.. ഒളിച്ചോടാവുന്ന കാലമല്ല ഇത്.. എല്ലാത്തിനോടും യോജിപ്പുമില്ല!

നടിമാരുടെ വ്യക്തിജീവിതത്തിലും വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം ആര്‍ക്കും കേറി ഇടപെടാം എന്നും കരുതുന്നവരുണ്ട്. പൊതു ഇടങ്ങളില്‍ പോലും നടിമാരെ കയറിപ്പിടിക്കാനും മറ്റും ശ്രമിക്കുന്നത് അത്തരക്കാരണ്. എന്നാല്‍ പുതിയ തലമുറയിലെ നടിമാര്‍ ഇതൊന്നും സഹിച്ച് നില്‍ക്കാന്‍ തയ്യാറുള്ളവരല്ല. പ്രതികരിക്കാന്‍ തന്റേടമുള്ളവരാണ്. നടി അമല പോളിനെ അപമാനിച്ച നൃത്താധ്യാപകനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി. ആ സംഭവത്തെക്കുറിച്ച് അമല പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

അപമാനിച്ചുവെന്ന് പരാതി

അപമാനിച്ചുവെന്ന് പരാതി

ഈ മാസം ആദ്യമാണ് വ്യവസായിയായ നൃത്ത അധ്യാപകനെതിരെ അമല പോള്‍ പരാതി നല്‍കിയത്. ചെന്നൈ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ അഴകേശന്‍ എന്നയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീലം പറഞ്ഞുവെന്നുമാണ് അമല പോള്‍ പോലീസില്‍ പരാതി നല്‍കിയത്.

പരിശീലനത്തിനിടെ അപമാനം

പരിശീലനത്തിനിടെ അപമാനം

മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ അമല പോള്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ പരിശീലനത്തിനിടെയാണ് സംഭവം. ചെന്നയിലെ സ്റ്റുഡിയോയില്‍ വെച്ച് പരിശീലനം നടത്തുന്നതിനിടെയാണ് നൃത്ത സ്‌കൂള്‍ ഉടമസ്ഥനും അധ്യാപകനുമായ അഴകേശനില്‍ നിന്നും അമലയ്ക്ക് മോശം അനുഭവം ഉണ്ടായത്.

അഴകേശൻ അറസ്റ്റിൽ

അഴകേശൻ അറസ്റ്റിൽ

ചെന്നൈ മാമ്പലം പോലീസ് സ്‌റ്റേഷനില്‍ നടി നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അഴകേശനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ശേഷം കേസ് രേഖപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

സുരക്ഷയെക്കുറിച്ച് ഭയം

സുരക്ഷയെക്കുറിച്ച് ഭയം

തന്റെ മലേഷ്യന്‍ യാത്രയെക്കുറിച്ച് അയാള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അയാളില്‍ നിന്നും സുരക്ഷാ പ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയം കൊണ്ടാണ് പോലീസിനെ സമീപിച്ചത് എന്ന് പിന്നീട് അമല പോള്‍ പ്രതികരിക്കുകയുണ്ടായി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രൊഫഷനലുകളായ എല്ലാ സ്ത്രീകളുടേയും സുരക്ഷ കണക്കിലെടുത്താണ് നിയമപരമായി നീങ്ങിയതെന്നും അമല പറഞ്ഞിരുന്നു.

പിന്തുണച്ച് വിശാൽ

പിന്തുണച്ച് വിശാൽ

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമല പോളിന് പിന്തുണയുമായി തമിഴ് സിനിമാ രംഗത്ത് നിന്നും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു. അമലയുടെ ധൈര്യത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നവരില്‍ തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ വിശാലും ഉണ്ടായിരുന്നു.

അമലയ്ക്ക് സല്യൂട്ട്

അമലയ്ക്ക് സല്യൂട്ട്

അമലയുടെ ധൈര്യത്തിന് അഭിനന്ദനങ്ങള്‍. അമലയെ സല്യൂട്ട് ചെയ്യുന്നു. കാരണം ലൈംഗിക പീഡനക്കേസുകളില്‍ പരാതിയുമായി മുന്നോട്ട് വരാന്‍ അപാര ധൈര്യം തന്നെ വേണം. നടപടിയെടുത്ത പോലീസിന് നന്ദി. ഇത്തരക്കാരെല്ലാം ഒരു പാഠം പഠിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്നായിരുന്നു വിശാലിന്റെ ട്വീറ്റ്.

ഇനി പിന്നോട്ടില്ല

ഇനി പിന്നോട്ടില്ല

വിശാലിന്റെ അഭിനന്ദനത്തിന് അമല നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തനിക്കൊപ്പം നിന്നതിന് നന്ദിയെന്നാണ് അമലയുടെ മറുപടി ട്വീറ്റ്. താന്‍ ഈ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ലെന്നും, അക്കാര്യം ഉറപ്പാക്കിയതില്‍ നന്ദിയുണ്ടെന്നും അമല ട്വീറ്ററില്‍ കുറിച്ചു.

വിൽക്കാനും തയ്യാർ

വിൽക്കാനും തയ്യാർ

ഇത്തരക്കാരെ വെറുതെ വിടാതിരിക്കുക എന്നതും അവനവന് വേണ്ടി പൊരുതുക എന്നതും ഓരോ സ്ത്രീയുടേയും കടമയാണ്. ഒരു മാംസക്കഷണം പോലെ തന്നെ വില്‍ക്കാന്‍ പോലും അയാള്‍ തയ്യാറായിരുന്നു. അയാളുടെ ആ ധൈര്യം തന്റെ നിയന്ത്രണം കളഞ്ഞു. അയാളുണ്ട് എന്നത് പോലും തന്റെ സമനില തെറ്റിക്കുന്നുവെന്നും അമല ട്വീറ്റ് ചെയ്തു.

മറുപടി ട്വീറ്റ്

അമല പോളിന്റെ ട്വീറ്റ്

English summary
Actress Amala Paul's tweet about sexual harrasment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്