ഒരു തെരുവുനായയെ പിടിച്ചാല്‍ കിട്ടുന്ന തുക കേട്ടാല്‍ ഞെട്ടും!! ഇരട്ടിയാക്കി!!

  • Written By:
Subscribe to Oneindia Malayalam

തിരുവന്തപുരം: തെരുവുനായ്ക്കളെ പിടിച്ചാല്‍ ലഭിക്കുന്ന തുക വര്‍ധിപ്പിച്ചു. തെരുവു നായ്ക്കളെ പിടിക്കാനുള്ള കുടുംബശ്രീ മൈക്രോ സംരഭക യൂണിറ്റിന്റെ വേതനമാണ് കുത്തനെ കൂട്ടിയത്. ഒരു തെരുവു നായയെ പിടിച്ചാല്‍ ഇനി 2100 രൂപ ലഭിക്കും. നേരത്തേ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്.

വ്യാജ വീഡിയോ പ്രചരിപ്പിച്ചു, കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

1

കുടുംബശ്രീ മിഷനെ പദ്ധതി ഏജന്‍സിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായുള്ള തുക കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു മുന്‍കൂറായി നല്‍കണം.തെരുവുനായ്ക്കളെ പിടിക്കാന്‍ 306 കുടുംബശ്രീ അംഗങ്ങളാണ് 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്.

2

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് തൃശൂരാണ്.കുറവ്‌ കോഴിക്കോട്ടും. തൃശൂരില്‍ 12 യൂണിറ്റുകളിലായി 64 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചംഗങ്ങള്‍ മാത്രമുള്ള കോഴിക്കോട്ട് രണ്ടു യൂണിറ്റുകള്‍ മാത്രമേയുള്ളൂ. വിവിധ പഞ്ചായത്തുകളില്‍ യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ 2000 അംഗങ്ങളെ ഉള്‍പ്പെടുത്തി പട്ടിപിടുത്തതില്‍ പരിശീലനം നല്‍കിയിരുന്നു.

English summary
Amount increased for street dog catching in kerala
Please Wait while comments are loading...