അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: അലമുറയിട്ട് കരയുന്ന കുരുന്നുകൾ, ഉറ്റവരുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന ബന്ധുക്കൾ... മൂക്കന്നൂർ എരപ്പിൽ ഗ്രാമം കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത് കണ്ണീരിൽ കുതിർന്ന രംഗങ്ങൾക്ക്.

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

തിങ്കളാഴ്ച വൈകീട്ട് വെട്ടേറ്റ് മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ ഒരു ഗ്രാമം മുഴുവൻ ശോകമൂകമായി. വെട്ടേറ്റ് മരിച്ച അറയ്ക്കൽ വീട്ടിൽ ശിവൻ(62), ഭാര്യ വത്സല(58), ഇവരുടെ മകളും കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത(30) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം വൈകീട്ടോടെ സംസ്കരിച്ചു.

പൊതുദർശനം...

പൊതുദർശനം...

ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹങ്ങൾ മൂക്കന്നൂരിൽ എത്തിച്ചത്. തുടർന്ന് ശിവന്റെ മറ്റൊരു സഹോദരനായ ഷിബുവിന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേരാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

 ഭർതൃഗഹത്തിൽ...

ഭർതൃഗഹത്തിൽ...

വൈകീട്ട് 6.30 ഓടെ ശിവന്റെയും ഭാര്യ വത്സയുടെയും മൃതദേഹങ്ങൾ അങ്കമാലി എസ്എൻഡിപി ശാന്തിനിലയം ശ്മശാനത്തിൽ സംസ്കരിച്ചു. മകൾ സ്മിതയുടെ മൃതദേഹം എടലക്കാട്ടെ ഭർതൃഗൃഹത്തിലാണ് സംസ്കരിച്ചത്. സ്മിതയുടെ മൂത്ത മകൻ അതുൽ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി.

 കരളലിയിക്കുന്ന കാഴ്ച...

കരളലിയിക്കുന്ന കാഴ്ച...

മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിച്ചപ്പോൾ അലറിക്കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ കുഴങ്ങി. കൺമുന്നിലിട്ട് അമ്മയെയും അമ്മാമ്മയെയും വെട്ടിക്കൊന്നത് കണ്ട അഞ്ചാം ക്ലാസുകാരായ അശ്വിനും അപർണ്ണയ്ക്കും ഇതുവരെ ഭീതി മാറിയിട്ടില്ല.

 ഞെട്ടിയുണരുന്നു...

ഞെട്ടിയുണരുന്നു...

ഭക്ഷണംപോലും കഴിക്കാതിരുന്ന കുട്ടികൾ ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ ഞെട്ടിയുണർന്ന് അമ്മയെ അന്വേഷിച്ചപ്പോൾ മറ്റുള്ളവർ ഉത്തരം കിട്ടാതെ പ്രയാസപ്പെട്ടു. ഇരട്ടക്കുട്ടികളായ അശ്വിനും, അപർണയും ഇവരുടെ മൂത്തതായ അതുലും ശിവരാത്രി ആഘോഷത്തിനായാണ് അമ്മയുടെ വീട്ടിലെത്തിയത്.

വെട്ടിക്കൊന്നു...

വെട്ടിക്കൊന്നു...

വീടിന്റെ അടുക്കള ഭാഗത്ത് അലക്കുന്നതിനിടെയാണ് ശിവന്റെ സഹോദരൻ ബാബു സ്മിതയെയും വത്സയെയും ആക്രമിച്ചത്. അതിക്രൂരമായി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയ ബാബു അശ്വിനെയും അപർണയെയും ആക്രമിച്ചു.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

കൺമുന്നിൽ വച്ച് അമ്മയെ ആക്രമിക്കുന്നത് കണ്ട അശ്വിൻ ബാബുവിനെ കല്ലെടുത്ത് എറിഞ്ഞെങ്കിലും അതൊന്നും ഫലംകണ്ടില്ല. ഇതിനുപിന്നാലെ അശ്വിന്റെ കാലിനും കൈമുട്ടിനും വെട്ടേറ്റു. നിസാര പരിക്കേറ്റ അപർണ്ണയുടെ വസ്ത്രങ്ങൾ ചോരയിൽ മുങ്ങി ചുവപ്പുനിറമായി.

കൗൺസിലിങ്...

കൗൺസിലിങ്...

ചൊവ്വാഴ്ച ഉച്ചയോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ അശ്വിനെ അതിനുശേഷമാണ് അമ്മയുടെ മൃതദേഹം കാണിക്കാനെത്തിച്ചത്. അമ്മയുടെ മൃതദേഹത്തിനരികെ മൂന്നു കുട്ടികളും പൊട്ടിക്കരഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മൂത്ത മകൻ അതുലാണ് സ്മിതയുടെ അന്ത്യകർമ്മങ്ങൾ ചെയ്തത്. അമ്മയെയും അമ്മാമ്മയെയും കൺമുന്നിലിട്ട് വെട്ടിക്കൊല്ലുന്നത് കണ്ട കുട്ടികളെ വിദഗ്ദകൗൺസിലിങിന് വിധേയമാക്കുമെന്ന് ബന്ധുക്കളും പോലീസും അറിയിച്ചു.

ഭൂമിതർക്കം...

ഭൂമിതർക്കം...

തിങ്കളാഴ്ച വൈകീട്ടാണ് ശിവൻ,വത്സ, സ്മിത എന്നിവരെ ശിവന്റെ സഹോദരനായ ബാബു അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരങ്ങളുമായി തർക്കം നിലനിന്നിരുന്ന ഭൂമിയിൽ നിന്ന് മരംവെട്ടാൻ ശ്രമിച്ചത് ശിവൻ എതിർത്താണ് ബാബുവിനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിൽ കലാശിച്ചതും.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

English summary
angamaly massacre; dead bodies cremated on tuesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്