ഗെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുന്നു; വീട്ടമ്മമാരും വിദ്യാര്‍ഥികളും ഇറങ്ങും, വീണ്ടും ആളിക്കത്തും

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തിപ്പെടുന്നു. വിവിധ ജില്ലകളില്‍ നടക്കുന്ന സമരം ഏകോപിപ്പിക്കാന്‍ ഗെയില്‍ സമര ഏകോപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരത്തില്‍ പങ്കാളികളാകും. എംഐ ഷാനവാസ് എംപിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഇതുവരെ വിവിധ ജില്ലകളില്‍ വ്യത്യസ്ത നേതൃത്വത്തിന് കീഴിലായിരുന്നു സമരം. ഏഴ് ജില്ലകളിലും ഇനി ഒറ്റ നേതൃത്വമാകും. കോഴിക്കോട് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാനതല ഗെയില്‍ സമരസമിതി രൂപീകരിച്ചു.

 പന്തലും കുടിലും കെട്ടി സമരം

പന്തലും കുടിലും കെട്ടി സമരം

സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കണ്‍വെന്‍ഷന്റെ തീരുമാനം. ഈ മാസം 25നകം എല്ലാ ജില്ലയിലും പന്തലും കുടിലും കെട്ടി സമരം ആരംഭിക്കും. സിപി ചെറിയ മുഹമ്മദ് കോ ഓഡിനേറ്ററായി 51 അംഗ സംസ്ഥാന സമിതിയാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. ഈ സമിതിയുടെ നേതൃത്വത്തിലായിരിക്കും ഇനി സംസ്ഥാനത്തെ ഗെയില്‍വിരുദ്ധ സമരം നടക്കുക.

നഷ്ടപരിഹാരം അംഗീകരിക്കില്ല

നഷ്ടപരിഹാരം അംഗീകരിക്കില്ല

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സമരസമിതി. ജനവാസ കേന്ദ്രത്തില്‍ നിന്നു പൈപ്പ് ലൈന്‍ മാറ്റണമെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ല. തീരെ ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും.

നാലിരട്ടി നഷ്ടം

നാലിരട്ടി നഷ്ടം

വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. സമരക്കാര്‍ ഗെയില്‍ പദ്ധതിക്കോ വികസനത്തിനോ എതിരല്ലെന്നും ജനവാസമില്ലാത്ത തീരമേഖലയിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നേതാക്കള്‍ പ്രതികരിച്ചു.

മുക്കം എസ്‌ഐയുടെ പങ്ക്

മുക്കം എസ്‌ഐയുടെ പങ്ക്

പ്രതിഷേധ സമരവും നിയമപോരാട്ടവും ഒരുപോലെ കൊണ്ടുപോകാനാണ് സമരക്കാരുടെ തീരുമാനം. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണം. മുക്കം എരഞ്ഞിമാവില്‍ നടന്ന പോലീസ് അതിക്രമം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മുക്കം എസ്‌ഐക്ക് അക്രമത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

സംഘര്‍ഷ ദിനങ്ങള്‍

സംഘര്‍ഷ ദിനങ്ങള്‍

ആഴ്ചകള്‍ക്ക് മുമ്പ് എരഞ്ഞിമാവില്‍ സമരക്കാരും പോലീസും തമ്മിലുണ്ടായ പ്രശ്‌നം വന്‍ വിവാദമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഗെയില്‍ അധികൃതര്‍ ശ്രമിച്ചതാണ് പ്രശ്‌നം തുടങ്ങാന്‍ കാരണം. പിന്നീട് കല്ലേറുണ്ടാകുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. ദിവസങ്ങളോളം ഭീകര അന്തരീക്ഷമായിരുന്നു മേഖലയില്‍. പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നായിരുന്നു പോലീസ് വാദം. എന്നാല്‍ ഇക്കാര്യം നാട്ടുകാര്‍ നിഷേധിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Anti GAIL protest will expand seven district in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്