കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമത്തിനു സംഭവിച്ചത് ഇനിയൊരു ചിത്രത്തിനും സംഭവിക്കില്ല,പൈറസി തടയാന്‍ പുതിയ വിദ്യ എത്തി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി മോഷണം മൂലം പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാക്കിയത് ചില്ലറയൊന്നുമല്ല. ഇനിയൊരു മലയാള ചിത്രത്തിനും ഈ ഗതി ഉണ്ടാകാന്‍ പാടില്ല എന്നു തന്നെയാണ് സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം. ഇതിനു പരിഹാരവുമായി കാഞ്ഞിരപ്പള്ളിക്കാരന്‍ ഷാന്‍ എത്തി.

പൈറസി തടയാനുള്ള പുതിയ സാങ്കേതിക വിദ്യയുമായാണ് ഷാന്‍ രംഗത്തെത്തിയത്. സെന്‍സര്‍ കോപ്പിയുടെ വാട്ടര്‍മാര്‍ക്കില്‍ പോലും പൈറസിയുടെ നിഴല്‍ വീഴുന്ന കാലമാണിത്. എന്നാല്‍ ഈ പ്രവണത എന്നെന്നേക്കുമായി എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യയുമായാണ് കണ്‍സപ്റ്റ് റിസര്‍ച്ചില്‍ സ്‌പെഷലൈസ് ചെയ്യുന്ന കാഞ്ഞിരപ്പള്ളിക്കാരന്‍ ഷാന്‍ എത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍

മലയാള സിനിമയില്‍

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന പുതിയ ചിത്രത്തിലൂടെയായിരിക്കും ഈ സംവിധാനം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ദിലീപാണ് ചിത്രത്തിലെ നായകന്‍. പുതിയ സാങ്കേതിക വിദ്യ പൈറസിക്ക് 'കട്ട്' പറയുന്നതോടെ സിനിമാ മോഷണം എന്നെന്നേക്കുമായി ഇല്ലാതാകും.

ഒന്നാംഘട്ടം

ഒന്നാംഘട്ടം

ഷൂട്ടിംഗ് മുതല്‍ ഫൈനല്‍ കട്ട് വരെയുള്ള ആദ്യഘട്ടം. എഡിറ്റിംഗ് സ്റ്റുഡിയോയില്‍ നിന്ന് സിനിമ കോപ്പി ചെയ്യേണ്ടി വരുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട പ്രധാന ആളുകള്‍ക്കുമാത്രം പാസ്‌വേഡ് നല്‍കും. ഫുട്ടേജ് ഹാര്‍ഡ് ഡിസ്‌കിലേക്ക് കോപ്പി ചെയ്യാന്‍ ശ്രമിക്കുകയോ ഡ്രാഗ് ചെയ്യുകയോ മറ്റൊരു യുഎസ്ബിയിലേക്ക് കണക്ട് ചെയ്യുകയോ ചെയ്താലുടന്‍ അവരുടെ സെര്‍വറില്‍ മെസേജ് ലഭിക്കുന്നതാണ്.

വിവരങ്ങള്‍ ഉടന്‍ തിരിച്ചറിയാം

വിവരങ്ങള്‍ ഉടന്‍ തിരിച്ചറിയാം

ഓരോ ഫ്രെയ്മിനും കോഡ് നല്‍കും. കോഡിംഗ് സംവിധാനമുള്ളതിനാല്‍ ഏതെങ്കിലും പ്രത്യേക ഭാഗം മാത്രം ലീക്ക് ചെയ്താല്‍ പോലും ആരാണ് പകര്‍ത്തിയതെന്നുള്ള വിവരങ്ങള്‍ ഉടന്‍ തിരിച്ചറിയാം.

രണ്ടാംഘട്ടം

രണ്ടാംഘട്ടം

സിനിമ തിയറ്ററുകളിലെത്തുമ്പോഴാണ് കൂടുതലും പൈറസി നടക്കുന്നത്. മൊബൈലിലും ക്യാമറയിലും സിനിമ പകര്‍ത്തുന്നത് തടയാനും കഴിയും. അതിനായി ലെന്‍സ് ഡിഫേസര്‍ സ്ഥാപിക്കുന്നതാണ്. ഇങ്ങനെവരുമ്പോള്‍ സിനിമ പകര്‍ത്താന്‍ ലെന്‍സിന് സാധിക്കില്ല.

മൂന്നാംഘട്ടം

മൂന്നാംഘട്ടം

വിസിഡിയില്‍ നിന്നും ഡിവിഡിയില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉടന്‍ വിവരങ്ങള്‍ സെര്‍വറിലെത്തും. ചിത്രം ഏതെങ്കിലും വിധത്തില്‍ ടൊറന്റില്‍ എത്തുമ്പോള്‍ അവിടെയും പണികിട്ടും. ഡൗണ്‍ലോഡ് ചെയ്യുന്ന വ്യക്തിക്ക് ആദ്യം വാണിംഗ് മെസേജ് ലഭിക്കും. ഈ വിവരം സൈബര്‍ സെല്‍, ആന്റി പൈറസി സെല്‍ തുടങ്ങിയവയ്ക്ക് മെസേജും പോകും.

English summary
siddique-lal team introduce anti piracy technique in their film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X