കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലാണ്ടിയില്‍ കണ്ടെത്തിയത് പുരാതനകാലത്തെ ശവത്തൊട്ടി; പുരാവസ്തു വകുപ്പ് പഠനം തുടങ്ങി

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: മണ്ണുനീക്കുന്നതിനിടെ വിയ്യൂര്‍ പയനോറ മീത്തല്‍ കണ്ടെത്തിയത് മഹാശിലായുഗ സംസ്‌കാരകാലത്തെ ഗുഹയാണെന്ന് പുരാവസ്തു വകുപ്പു സ്ഥിരീകരിച്ചു. 2000 വര്‍ഷം പഴക്കമുള്ളതാണ് ഗുഹ. അക്കാലത്തെ ശവത്തൊട്ടിയെന്ന് അറിയപ്പെടുന്ന, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഗുഹയാണിത്. സമാനമായ ഗുഹ ചേവായൂരിലും അത്തോളിയിലും കണ്ടെത്തിയിട്ടുണ്ട്.

ഹജ്ജ് സബ്‌സിഡിക്ക് മുമ്പ് അവസാനിപ്പിക്കേണ്ടത് വിമാന കമ്പനികളുടെ കൊള്ള: മുസ്ലിം ലീഗ്‌ഹജ്ജ് സബ്‌സിഡിക്ക് മുമ്പ് അവസാനിപ്പിക്കേണ്ടത് വിമാന കമ്പനികളുടെ കൊള്ള: മുസ്ലിം ലീഗ്‌

എട്ട് കാലുകളുള്ള ശവത്തൊട്ടിയാണ് വിയ്യൂരില്‍ കണ്ടെത്തിയത്. 85 സെന്റിമീറ്റര്‍ നീളവും 40 സെന്റിമീറ്റര്‍ ഉയരവുമുണ്ട്.

guha

കിഴക്ക് ഭാഗത്താണ് ഗുഹയുടെ പ്രവേശനകവാടം. സംസ്‌കാരത്തിന് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍, ഇരുമ്പ് ആയുധങ്ങള്‍, മനുഷ്യന്റെ അസ്ഥികള്‍ എന്നിവയും ഗുഹയിലുണ്ട്. കേരള പുരാവസ്തു വകുപ്പിലെ ഫീല്‍ഡ് അസി. കെ. കൃഷ്ണരാജ്, ജവമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗുഹാവസ്തുക്കളെപ്പറ്റി പഠനം തുടങ്ങി.

English summary
Archeology department started study about the antique found at koyilandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X