കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിക്കാന്‍ സിപിഎം വോട്ട് വേണം... ശിവകുമാര്‍ നെട്ടോട്ടത്തില്‍, ശിവന്‍കുട്ടിയുടെ വീട്ടിലും?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്ലാതെരഞ്ഞെടുപ്പിലും തീപാറുന്ന മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും നേമവും. തിരുവനന്തപുരം മാറി മാറി മുന്നണി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ നേമത്ത് കടുത്ത മത്സരം നടക്കുമെങ്കിലും എല്‍ഡിഎഫാണ് മുന്നേറാറ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ളതുപോലാകില്ല കാര്യങ്ങള്‍. മിക്ക മണ്ഡലങ്ങളിലും മത്സരം കടക്കും.

തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുക എന്നത് വിഎസ് ശിവകുമാറിന്‍റേയും നേമത്തെ സേഫാക്കുക എന്നത് വി ശിവന്‍കുട്ടിയുടെയും അഭിമാനപ്രശ്‌നമാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കാഴ്ചവച്ച പ്രകടനം ഇരുമുന്നണികളേയും ഞെട്ടിയ്ക്കുന്നതായിരുന്നു.

VS Sivakumar

ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് ദിവസം മുന്‍പ് രാത്രി വി ശിവന്‍കുട്ടിയുടെ വീട്ടിലെത്തി ശിവകുമാര്‍ ചര്‍ച്ച നടത്തി എന്നതാണത്. ഡ്രൈവറെ മാത്രം കൂട്ടി രാത്രി വൈകിയാണ് ശിവന്‍കുട്ടിയെ ശിവകുമാര്‍ സന്ദര്‍ശിച്ചതത്രെ.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് എത്തിയതോടെയാണ് ശിവകുമാര്‍ പതറിയത്. ഗ്ലാമര്‍ താരമെന്ന നിലയിലും ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഴ്ച വച്ച മുന്നേറ്റവും തനിക്ക് വിനയാകുമെന്നാണ് ശിവകുമാറിന്റെ തന്നെ വിലയിരുത്തല്‍. ജില്ലയിലെ പ്രാദേശിക നേതൃത്വം ശിവകുമാറിനെതിരാണ്. അഴിമതിയും സ്വജനപക്ഷപാതവുമാണ് അവരുന്നയിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് പോലും സഹായം ലഭിക്കണമെങ്കില്‍ മന്ത്രിക്ക് കിഴി കൊടുക്കേണ്ടി വരുന്നുവെന്നാണ് അണികള്‍ പറയുന്നത്.

V Sivankutty

ത്രികോണ മത്സരമാകും എന്ന് ഉറപ്പായതോടെ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവ് വഴി വോട്ടുമറിക്കാന്‍ ശിവകുമാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ബിജെപിക്കും ഈ തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. വോട്ടു ചോര്‍ച്ചയുണ്ടായാല്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ നാണം കെടും. തിരുവന്തപുരത്ത് ആര്‍എസ്എസിന് സ്വാധനമുള്ള മണ്ഡലമാണ് സെന്‍ട്രല്‍. വോട്ടു ചോര്‍ത്താനുള്ള നീക്കമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകമെന്ന് ആര്‍എസ്എസും നിലപാടെടുത്തതോടെ ബിജെപി നേതാവ് പിന്‍വാങ്ങി. ഇതാണ് പുതിയ സമവാക്യത്തിലെത്താന്‍ ശവകുമാറിനെ പ്രേരിപ്പിച്ചത്.

നേമത്ത് ശിവന്‍കുട്ടിക്കും കടുത്ത മത്സരം നേരിടേണ്ടിവരും. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മണ്ടലങ്ങളിലൊന്നാണ് നേമം. മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ രണ്ടാമതെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം നടത്തി. ബിഡിജെഎസുമായി സഖ്യത്തിലെത്തിയതും കുറേ വോട്ടുകള്‍ കൂടി സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കൊഴുകും.

English summary
Assembly Election 2016: VS Sivakumar secretly met V Sivankutty-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X