എടിഎമ്മില്‍ നിന്ന് പണമെടുക്കാനാവില്ല!! നെറ്റ് , മൊബൈല്‍ ബാങ്കിങുമില്ല!!എല്ലാം നിശ്ചലമാകുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചരിത്ര ലയത്തിനു പിന്നാലെ എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്‍ര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ എല്ലാം നിശ്ചലമാകുന്നു. 12 മണിക്കൂര്‍ നേരത്തേക്കാണ് സേനവങ്ങള്‍ നിശ്ചലമാകുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നേ കാലു മുതല്‍ ശനിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് എസ്ബിടിയില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിശ്ചലമാകുന്നത്.

എസ്ബിടി- എസ്ബിഐ ലയനം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായിട്ടാണിത്. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിടി ഇടപാടുകാര്‍ക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭിക്കും. പണം പന്‍വലിക്കല്‍ പണം അടയ്ക്കല്‍ തുടങ്ങിയ ഒന്നും ഈ 12 മണിക്കൂര്‍ ഉണ്ടാകില്ല.

 12 മണിക്കൂര്‍

12 മണിക്കൂര്‍

എസ്ബിഐയുടെ എല്ലാ സേവനങ്ങളും 12 മണിക്കൂര്‍ നിശ്ചലമാകും. പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ ഒന്നും തന്നെ നടക്കില്ല. വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11. 30 വരെയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്.

 നെറ്റ്, മൊബൈല്‍ ബാങ്കിങ്

നെറ്റ്, മൊബൈല്‍ ബാങ്കിങ്

എടിഎമ്മുകളും നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങളും തടസപ്പെടും. കോര്‍പ്പറേറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ എട്ട് മണിക്ക് തന്നെ തടസപ്പെടും. ചരിത്ര ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐ സേവനങ്ങള്‍ എസ്ബിടിക്കാര്‍ക്കും ലഭിക്കും.

 തിങ്കളാഴ്ച മുതല്‍

തിങ്കളാഴ്ച മുതല്‍

72 വര്‍ഷത്തെ സേവനത്തിനു ശേഷം ഏപ്രില്‍ മൂന്നിനാണ് എസ്ബിടി എസ്ബിഐയില്‍ ലയിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ലയനം പൂര്‍ത്തിയാകും. ഇതോടെ തിങ്കളാഴ്ച മുതല്‍ ഏത് എസ്ബിഐ ബാങ്കില്‍ നിന്നും എസ്ബിടിക്കാര്‍ക്കും പണമിടപാടുകള്‍ നടത്താം. എസ്ബിടിക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും എസ്ബിഐയില്‍ ലയിച്ചിരുന്നു.

 കൂടുതല്‍ സൗകര്യം

കൂടുതല്‍ സൗകര്യം

എസ്ബിഐ ഈയിടെ ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ എന്ന നിയന്ത്രണവും മറ്റ് ഫീസുകളും എസ്ബിടി ഇടപാടുകാര്‍ക്കും ബാധകമാകും. ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ബില്ലുകള്‍ അടയ്ക്കുന്നതിനും കൂടുതല്‍ സ്വീകാര്യത എസ്ബിഐക്കാണ്. ഇത് ഇനി മുതല്‍ എസ്ബിടിക്കും ലഭിക്കും

 ആദ്യം എസ്ബിടി

ആദ്യം എസ്ബിടി

അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്ബിടിയുമായിട്ടാണ് എസ്ബിഐയുടെ ആദ്യ ഡേറ്റ കൈമാറ്റം. തുടര്‍ന്നുള്ള ആഴ്ചകളിലാകും മറ്റ് ബാങ്കുകളുടെ ഡേറ്റ സംയോജിപ്പിക്കുന്നത്. മെയ് 27 വരെ എസ്ബിഐ ഇടപാടുകള്‍ അടിക്കടി തടസപ്പെടും. വെളളിയാഴ്ച രാത്രി നടക്കുന്ന ഡേറ്റ കൈമാറ്റത്തോടെയായിരിക്കും എസ്ബിടി എസ്ബിഐയില്‍ പൂര്‍ണമായി ലയിക്കുന്നത്.

 ഒറ്റ അക്കൗണ്ട്

ഒറ്റ അക്കൗണ്ട്

എസ്ബിടിയുടെ ഐഎഫ്എസ് സി കോഡും ബ്രാഞ്ച് കോഡും എസ്ബിഐ ശ്രേണിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അടുത്ത ഘട്ടത്തില്‍ മാറ്റും. എസ്ബിടിയിലും എസ്ബിഐയിലും ഒരേ അക്കൗണ്ട് ഉണ്ടായിരുന്ന ചുരുക്കം പേര്‍ക്ക് ലയനത്തിനു മുമ്പ് തന്നെ പുതിയ അക്കൗണ്ട് നമ്പര്‍ നല്‍കിയിരുന്നു. രണ്ട് ബാങ്കിലും അക്കൗണ്ട് ഉണ്ടായിരുന്നവര്‍ക്ക് അവ ലയിപ്പിച്ച് ഒറ്റ അക്കൗണ്ട് നമ്പര്‍ ആക്കും.

 എസ്ബി എനിവേഴ്‌സ് പഴ്‌സനല്‍

എസ്ബി എനിവേഴ്‌സ് പഴ്‌സനല്‍

എസ്ബിടിയും അനുബന്ധ ബാങ്കുകളും മൊബൈല്‍ ബാങ്കിങിനായി നല്‍കിയിരുന്ന എസ്ബി എനിവേഴ്‌സ് എന്ന ആപ്ലിക്കേഷന്‍ എസ്ബി എനിവേഴ്‌സ് പഴ്‌സനല്‍ എന്നാകും. പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇപ്പോഴുള്ള യൂസര്‍നെയിമും പാസ് വേഡും തന്നെ ഉപയോഗിക്കാം.

English summary
As part of procedures towards the SBI-SBT merger, the ATM, internet and mobile banking services of the SBT will be disrupted from 11.15 pm on Friday to 11.30 am on Saturday.
Please Wait while comments are loading...