'പൾസർ സുനി കാറിൽ കയറും മുൻപ് രണ്ട് പേർ കയറി,നടിയുടെ കൈ കെട്ടി,കാറിൽ നടി ഉള്ളത് ആരും കാണാതിരുന്നതിന് കാരണം ഇത്'
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരിയിലായിരുന്നു കൊടുംക്രൂരമായ ആ അതിക്രമം നടന്നത്. കേസിൽ മുഖ്യപ്രതിയായ പൾസർ സുനി പിന്നാലെ അറസ്റ്റിലായി. നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കിട്ടിയതാണെന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ ഗൂഢാലോചന കേസിൽ നടൻ ദിലീപും അറസ്റ്റിലായിരുന്നു.
തൃശൂർ മുതൽ എറണാകുളം വരെ ഏകദേശം 2 മണിക്കൂറോളമാണ് സുനിയും സംഘവും നടിയെ ഉപദ്രവിച്ചത്. ഇപ്പോഴിതാ കേസിൽ വിധി വരാൻ ഇനി വെറും മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ അന്ന് രാത്രി നടന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയ കാര്യങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ വീഡിയോ ആണ് ചർച്ചയാകുന്നത്. മീഡിയ വണ്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ഇങ്ങനെ

'ആദ്യം രണ്ട് പേർ കാറിൽ കയറി നടിയുടെ കൈ മുറുകെ പിടിച്ചു. എന്താണ് എന്ന് ചോദിച്ചപ്പോൾ ചേച്ചിക്കെതിരെ ഒന്നുമില്ല, ഡ്രൈവർക്കെതിരെയാണെന്ന് പറഞ്ഞു. ആദ്യം അവൾ ഭയന്നെങ്കിലും അവർ ഇങ്ങനെ പറഞ്ഞതോടെ തണുത്തു. അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വാഹനത്തിൽ സുനി കയറി. സുനിയെ അവൾക്ക് അറിയാമായിരുന്നു.എങ്ങനെയാണെന്ന് ഇയാളെ പരിചയം എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഗോവയിൽ ഏതോ പടത്തിന്റെ ഷൂട്ടിങ് സമയത്ത്, ഒരു മാസം ഇയാളായിരുന്നു ആ പ്രൊഡക്ഷന്റെ ഡ്രൈവർ എന്ന്. അന്നൊന്നും ഇങ്ങനെ ഒരു ക്രിമിനൽ ആണെന്ന് ഒന്നും തോന്നിയിട്ടില്ല എന്ന് പറഞ്ഞു.
പെട്ടെന്ന് പരിചയമുള്ള ഒരാളെ കണ്ടതിന്റെ ഒരു ആശ്വാസം എനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞു. പക്ഷേ അയാൾ പറഞ്ഞു ഞാൻ നിങ്ങൾക്കെതിരെ കൊട്ടേഷൻ കിട്ടിയിട്ട് വന്നിരിക്കുകയാണെന്ന്. നിങ്ങളെ വളരെ മോശമായി ചിത്രീകരിച്ച് കൊടുക്കണം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞത്രേ. എന്നാൽ ആ പൈസ ഞാൻ തരാമെന്നും എന്നെ വെറുതെ വിട്ടുകൂടെയെന്നും ഇവർ ചോദിച്ചു. അവൾ കരയുകയും ഒക്കെ ചെയ്തു.
രണ്ടു മണിക്കൂർ നമ്മുടെ നഗര മധ്യത്തിൽ കൂടി ആ വാഹനം നടിയേയും കൊണ്ട് സഞ്ചരിച്ചിരിക്കുന്നു. കൂളിങ് പേപ്പർ ഒട്ടിക്കാൻ പാടില്ല എന്ന നിയമം ഉണ്ടായിരുന്ന സമയമായിരുന്നല്ലോ. നഗരത്തിലൂടെ വാഹനത്തിൽ പോകുമ്പോൾ മറ്റ് വണ്ടികളിൽ ഉള്ളവരൊന്നും കാണുന്നില്ലേയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഞാനും ഇതേ ചോദ്യം നടിയോട് ചോദിച്ചിരുന്നു. അപ്പോൾ അവൾ പറഞ്ഞത് പരക്കം പായുന്ന വണ്ടികളാണ്. ഈ വണ്ടി ഒരിടത്ത് നിർത്താതെ ഓടിക്കൊണ്ടേയിരിക്കുകയാണ്. അപ്പോൾ മറ്റേ വണ്ടിയിൽ പോകുന്ന ഒരാൾക്കും ഇതൊന്നും കാണാൻ സാധിക്കില്ല. മാത്രമല്ല സമയം ഏകദേശം 9:30, 10 മണിയായി. ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. ആരെങ്കിലും ഒരാൾ ഈ വണ്ടിയിലേക്ക് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ, എന്ന് ഞാൻ ആഗ്രഹിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ആ പെൺകുട്ടി ആയതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് ഇപ്പോഴും നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സ്ത്രീയാണ് ക്വട്ടേഷൻ തന്നത് എന്നാണത്രേ ഈ നടിയോട് സുനി പറഞ്ഞത്. എന്നാൽ അവൻ വെറുതെ മനപ്പൂർവ്വം തെറ്റായി വഴിതരിച്ചു വിടാൻ വേണ്ടി പറഞ്ഞതാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അവളുടെ ചോദ്യം ഇതാണ്, ആര് കൊട്ടേഷൻ കൊടുത്താലും എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ക്രൂരമായി പെരുമാറാൻ സാധിക്കുന്നെന്ന്. പണത്തിനുവേണ്ടിയാണെങ്കിൽ, ആ പണം ഞാൻ കൊടുക്കുമായിരുന്നല്ലോ'
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications