ബിനോയ് കോടിയേരി സർക്കാരിനും തലവേദന! അടിയന്തരപ്രമേയത്തിന് നോട്ടീസ്, പ്രതിപക്ഷ ബഹളം...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് നിയമസഭയെയും പ്രക്ഷുബ്ധമാക്കി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം നിയമസഭയിൽ ബഹളംവച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിനോയ് കോടിയേരി വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

binoy

എന്നാൽ ചട്ടവിരുദ്ധമാണെങ്കിലും നോട്ടീസിന് അനുമതി നൽകാമെന്ന് സ്പീക്കർ അറിയിച്ചതോടെ ഭരണകക്ഷി എംഎൽഎമാർ പ്രതിഷേധിച്ചു. തുടർന്ന് അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങില്ല. പിന്നീട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി വിശദീകരണം നൽകി.

ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..

വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...

സംഭവത്തിൽ ആരോപണവിധേയർ തന്നെ വിശദീകരണം നൽകിയതാണെന്നും, പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷ എംഎൽഎമാർ ബഹളം വച്ചത്.

English summary
binoy kodiyeri controversy; noisy scenes in assembly.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്